ദേശീയ പണിമുടക്ക്; ഐക്യദാർഢ്യ റാലി നടത്തി
1574000
Tuesday, July 8, 2025 5:59 AM IST
ചവറ : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി യൂ ഡി റ്റി എഫ് ചവറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എം എം എൽ ജംഗ്ഷനിൽ നിന്നും പുത്തൻ ചന്തയിലേക്ക് ഐക്യദാർഢ്യ റാലി നടത്തി.ഐ എൻ റ്റി യൂ സി ജില്ലാ ജനറൽ സെക്രട്ടറി ആർ .ജയകുമാർ ഉദ്ഘാടനം ചെയ്തു.
ഐക്യ ട്രേഡ് യൂണിയൻ കൺവീനർ മനോജ് മോൻ അധ്യക്ഷനായി. ചെയർമാൻ ജോസ് വിമൽരാജ് മുഖ്യ പ്രഭാഷണം നടത്തി. എസ് റ്റി യൂ നിയോജക മണ്ഡലം പ്രസിഡന്റ് സലിം പാലക്കൽ, ചവറ ഹരീഷ്, നന്ദകുമാർ, പ്രശാന്ത് പൊന്മന, താജ് പോരൂക്കര, ശ്രീജിത്ത്, ടൈറ്റ്സ് തെക്കുംഭാഗം, സെബാസ്റ്റ്യൻ ആംബ്രോസ് സന്തോഷ് ഇടയിലമുറി,നിസാർ മേക്കാടൻ, നാസർദീൻ, തുടങ്ങിയവർ പ്രസംഗിച്ചു.