വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
1573997
Tuesday, July 8, 2025 5:59 AM IST
ഏരൂർ : ഏരൂർ ഗവ. എച്ച്എസ്എസിലെ ഈ അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവിയും അധ്യാപകനും, പ്രഭാഷകനുമായ സജീവ് നെടുമൺകാവ് നിർവഹിച്ചു. എച്ച്എം പി.ഹാഷിം അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് പി.കെ. സന്തോഷ് ലാൽ സ്വാഗതം പറഞ്ഞു. വിദ്യാരംഗം കൊല്ലം ജില്ലാ കോ-ഓർഡിനേറ്റർ വി.ജെ. സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി .ആദരിക്കൽ ചടങ്ങും സമ്മാന വിതരണവും പ്രിൻസിപ്പൽ ജയലക്ഷ്മി നിർവഹിച്ചു. പ്രസീദ, സുനിൽ, രമേശ് ,വിദ്യാരംഗം കൺവീനർ ശരണ്യരാജ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മിഴിവേകി .