നീണ്ടകര നടപ്പാത യാഥാർഥ്യമാക്കണം:സംയുക്ത സമരസമിതി
1573988
Tuesday, July 8, 2025 5:59 AM IST
ചവറ : നീണ്ടകര നടപ്പാതയ്ക്കായി സംയുക്ത സമരസമിതി നടത്തിവരുന്ന സമരം ഒരു മാസം പിന്നിട്ടു.നീണ്ടകര ഫിഷിംഗ് ഹാർബർ, മൂന്ന് സ്കൂളുകൾ, വിവിധ സർക്കാർ ഓഫീസുകൾ ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം നടപ്പിലാക്കുന്നതിന് നീണ്ടകര ജംഗ്ഷനിൽ കാൽനട അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സമരത്തിന്റെ 30-ാം ദിവസമായ ഇന്നലെ നടന്ന സമ്മേളനം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു.
സമരസമിതി ചെയർമാൻ ആന്റണി ക്രിസ്റ്റഫർ അധ്യക്ഷനായി. ചടങ്ങിൽ തെക്കുംഭാഗം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സജു, നീണ്ടകര പഞ്ചായത്ത് വാർഡ് മെമ്പർ ആഗ്നസ്, കൺവീനർ ഫ്രാൻസിസ് സേവ്യർ , സമരസമിതി അംഗങ്ങളായ ,പുഷ്പരാജൻ, ഷണ്മുഖദാസ്, സേവ്യർ സെറാഫിൻ, എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. നടപ്പാത നേടുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു.