ശങ്കരമംഗലം ഗവ.എച്ച്എസ്എസിൽ ഹരിത സഞ്ചാരത്തിന് തുടക്കമായി
1573985
Tuesday, July 8, 2025 5:59 AM IST
ചവറ: ശങ്കരമംഗലം ഗവ.എച്ച്എസ്എസിൽ ദേശീയ വനമഹോത്സവ ത്തിന്റെ ഭാഗമായി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെയും കൊല്ലം ഫോറസ്റ്റ് ഡിവിഷന്റെയും നേതൃത്വത്തിൽ ഹരിത സഞ്ചാരത്തിന് തുടക്കമായി.
മനുഷ്യന്റെ ഓരോ കാൽവെപ്പും അത് പ്രകൃതിയിലേക്കുള്ള കരുതൽ ആണെന്ന് ഓർമപ്പെടുത്തിക്കൊണ്ട് പ്രകൃതിയെ കുട്ടികൾക്ക് അടുത്തറിയാനുള്ള പദ്ധതിക്കാണ് തുടക്കം കുറിച്ചത്.
ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് ആനന്ദ ജോൽസില ഫ്ലാഗ് ഓഫ് ചെയ്തു.
പരിപാടികൾക്ക് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ്. മുഹമ്മദ് കുഞ്ഞ് , എസിപി ഒ എസ്. രാജേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ജി.എസ്. സരിത , സ്കൂൾ കൗൺസിലർ ആതിര ബാബു തുടങ്ങിയവർ നേതൃത്വം നൽകി.