ച​വ​റ : യു​വത​ല​മു​റ​യെ കാ​ർ​ന്നു തി​ന്നുന്ന രാ​സ​ല​ഹ​രി​യി​ൽ നി​ന്ന് ഞ​ങ്ങ​ൾ ഒ​ഴി​ഞ്ഞ് നി​ൽ​ക്കു​മെ​ന്ന പ്ര​തി​ജ്ഞ​യു​മാ​യി ച​വ​റ ബി ​ജെ എം ​ഗ​വ.​കോ​ള​ജി​ലെ എ​ൻഎ​സ്എ​സ് യൂ​ണി​റ്റ്. ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ൻ​ഡ​ക്‌ഷൻ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ബോ​ധ​വ​ൽ​ക്ക​ര​ണ​വും പ്ര​തി​ജ്ഞ​യും തു​ട​ർ​ന്ന് ഒ​പ്പ് ശേ​ഖ​ര​ണ​വും ന​ട​ന്നു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​ൽ .വി​ജി​ലാ​ൽ​ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സെ​ടു​ത്തു.​ല​ഹ​രി വി​രു​ദ്ധ​ഒ​പ്പ് ശേ​ഖ​ര​ണം പ്രി​ൻ​സി​പ്പ​ൽ ഡോ . ​ആ​ർ. ജോ​ളി ബോ​സ് നി​ർ​വ​ഹി​ച്ചു.

പ്രോ​ഗ്രാം ഓ​ഫീ​സ​ർ​ഡോ. ജി. ​ഗോ​പ​കു​മാ​ർ , പ്ര​ഫ.​തെ​ക്കും​ഭാ​ഗം ഗോ​പ​കു​മാ​ർ, വോ​ള​ണ്ടിയ​ർ ലീ​ഡ​ർമാ​രാ​യ ആ​ദി​ത്യ​ൻ എ​സ്.കു​മാ​ർ, അ​ഭി​ജി​ത്ത് , ആ​ദി​ത്യ​ൻ എ​ന്നി​വ​ർ​ നേ​തൃ​ത്വം ന​ൽ​കി.200 വി​ദ്യാ​ർ​ഥി​ക​ൾ​ ഒ​പ്പ് ശേ​ഖ​ര​ണ​ത്തി​ൽ​ പ​ങ്കെ​ടു​ത്തു.