പ്രതിപക്ഷ സമരത്തെ പിണറായിയുടെ പോലീസ് അടിച്ചമർത്തുന്നു
1574335
Wednesday, July 9, 2025 6:32 AM IST
കൊട്ടാരക്കര: മന്ത്രി വീണജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊട്ടാരക്കര, എഴുകോൺ, കോൺഗ്രസ് ബ്ലോക്ക് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പ്രതിഷേധത്തിനിടെ പോലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളിൽ കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത് ചെറിയ സംഘർഷത്തിനിടയാക്കി. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടയക്കണം എന്നാവശ്യപ്പെട്ടു ഡി സി സി പ്രസിഡന്റി െ ന്റ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ചർച്ചയ്ക്കൊടുവിൽ പ്രവർത്തകരെ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിഷേധ സമരം ഡി സി സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
മാർച്ചിന് ബ്ലോക്ക് പ്രസിഡന്റ ുമാരായ കെ. ജി. അലക്സ്, ജയപ്രകാശ്, ഡി സി സി ജനറൽ സെക്രട്ടറി പി. ഹരി കുമാർ, നടുക്കുന്നിൽ വിജയൻ, ഇഞ്ചക്കാട് നന്ദകുമാർ, ബ്രിജേഷ് എബ്രഹാം, വി. ഫിലിപ്പ്, പവിജ, ശോഭ, ജയലക്ഷ്മി. തുടങ്ങിയവർ നേതൃത്വം നൽകി.