തലമുറകളെ വായനയിലേക്ക് ചേര്‍ത്തുപിടിച്ച് വായനപക്ഷാചരണത്തിന് സമാപനം
1574341
Wednesday, July 9, 2025 6:42 AM IST
കൊല്ലം: ഇനിയുമെറേ അറിയാനുണ്ടെന്ന തിരിച്ചറിവില്‍, നന്നായി വായിക്കുന്നവരെ നല്ല മനുഷ്യരാകൂയെന്ന് ഓര്‍മപ്പെടുത്തി വായനപക്ഷാചരണം സമാപിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസി െ ന്റ നേതൃത്വത്തില്‍ ജില്ല ശിശുക്ഷേമ സമിതി, ജില്ല ലൈബ്രറി കൗണ്‍സില്‍, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സമാപനസമ്മേളനം ടി കെ ഡി എം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്നു.
വായനപക്ഷാചരണ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഭാഷാപ്രശ്നോത്തരി മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആര്. യദുകൃഷ്ണന്, എച്ച് എസ് എസ് വിഭാഗത്തില്‍ എസ്. വിജയ്, വി എച്ച് എസ് സി വിഭാഗത്തില്‍ എസ്. ഗോകുല്‍ കൃഷ്ണന് എന്നിവരാണ് വിജയികളായത്.
പത്താം ക്ലാസ് വിദ്യാര്‍ഥിനി സാരംഗി വൈക്കം മുഹമ്മദ് ബഷീറി െന്റ 'ഭൂമിയുടെ അവകാശികള്‍' എന്ന പുസ്തകം പരിചയപ്പെടുത്തി. ഡെപ്യൂട്ടി കളക്ടര്‍ രാകേഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. ജില്ല ശിശുക്ഷേമസമിതി സെക്രട്ടറി ഡി. ഷൈന്‍ദേവ് അധ്യക്ഷനായി.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ശൈലേന്ദ്രന്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, സിനി വര്‍ഗീസ്, ടി.എം. ബിന്ദു, ആര്. ഗീത, കറവൂര്‍. എല്‍. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.