പാരിപ്പള്ളി ലയൺസ് ക്ലബ് ഡോക്ടേഴ്സ് ദിനം ആചരിച്ചു
1574347
Wednesday, July 9, 2025 6:42 AM IST
പാരിപ്പള്ളി : പാരിപ്പള്ളി ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ്ദിന മാചരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഡോക്ടർമാരെ ആദരിച്ചു.പ്രിൻസിപ്പൽ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഡോ. കെ.എസ്. മീന, സുപ്രണ്ട് ഡോ. സി.പി. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. അശോക് കുമാർ ,സോൺ ചെയർമാൻ രഞ്ജൻ,സഫസലിം , രാധാകൃഷ്ണപിള്ള, മോഹനൻ ശ്രീകണ്ഠൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.