കിഴക്കൻ മലയോര മേഖലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു
1574329
Wednesday, July 9, 2025 6:32 AM IST
കുളത്തൂപ്പുഴ : കിഴക്കൻ മലയോര മേഖലയിൽ പനിബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഛർദ്ദിയും അതിസാരവും ഒപ്പം പടരുന്ന സ്ഥിതിയാണുള്ളത്. കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലും പഞ്ചായത്തിലെ സ്വകാര്യ ആശുപത്രികളിലും പകർച്ച പനി ബാധിച്ച് ചികിത്സ തേടുന്നവർ നിരവധിയാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
പനി ബാധിച്ചവരിൽ അധികവും കുട്ടികളാണെന്നതാ് ണ്ശ്രദ്ധേയം. ചികിത്സ തേടുന്നവരിൽ ശക്തമായ പനിയോടൊപ്പം ശരീര വേദനയും കുട്ടികളിൽ ഛർദ്ദിയും അതിസാരവും ആണ് കണ്ടുവരുന്നത്. പനി ബാധിതരിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന സന്ധിവേദനയും അനുഭവപ്പെടുന്നുണ്ട്. സ്വയം ചികിത്സയ്ക്ക് മുതിരാതെ ശരിയായ രീതിയിൽ ചികിത്സ തേടണം എന്നാണ് ആരോഗ്യ പ്രവർത്തകർ ജനങ്ങൾക്ക് നൽകുന്ന നിർദ്ദേശം.
പനി ബാധിച്ചവർക്ക് പൂർണ വിശ്രമം ആവശ്യമാണെന്നും ഇത്തരക്കാർ വിദ്യാലയങ്ങളിൽ നിന്നും ജോലിസ്ഥലങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.