കോൺഗ്രസ് മാർച്ചുകളിൽ പോലീസ് സംഘർഷം സൃഷ്ടിക്കുന്നു: പി. രാജേന്ദ്രപ്രസാദ്
1574328
Wednesday, July 9, 2025 6:23 AM IST
കൊല്ലം : ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചിലുടനീളം സംഘർഷം ഉണ്ടാക്കാൻ പോലീസ് ശ്രമിച്ചെന്നും കോൺഗ്രസ് പ്രവർത്തകർ ആത്മസംയമനം പാലിച്ചത് കൊണ്ടാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നതെന്നും ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു.
രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ജില്ലയിലെ പോലീസ് നേതൃത്വം സംഘർഷം ഉണ്ടാക്കുന്ന പ്രവണതകളിൽ നിന്നും മാറണമെന്നും ഡി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടു.