ഫാ. ബോവസ് മാത്യു അഞ്ചല്‍ വൈഎംസിഎ പ്രസിഡന്റ്
1574323
Wednesday, July 9, 2025 6:23 AM IST
അഞ്ചല്‍ : വൈഎംസിഎ യുടെ പുതിയ പ്രസിഡന്റായി ഫാ. ബോവസ് മാത്യു ചുമതലയേറ്റെടുത്തു. മലങ്കര കത്തോലിക്കാ സഭയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ക്രൈസ്തവ കാഹളം മാസിക ചീഫ് എഡിറ്റര്‍, അഞ്ചല്‍ വൈദിക ജില്ലാ വികാരി, അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ മാനേജര്‍ എന്നീ ചുമതലകള്‍ നിലവിൽ വഹിക്കുന്നു.
നേരത്തെ വൈഎംസിഎയുടെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് വിഭാഗമായ യൂണിവൈ കേരളാ റീജിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. അഞ്ചല്‍ വൈഎംസിഎയില്‍ ഇതാദ്യമായാണ് ഒരു വൈദികന് പ്രസിഡന്റാകുന്നത്. അലക്സാണ്ടര്‍ തോമസാണ് പുതിയ സെക്രട്ടറി.
വൈഎംസിഎ വാര്‍ഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അഞ്ചല്‍ സെന്റ് മേരീസ് ദൈവാലയത്തില്‍ നടന്നു. വൈഎംസിഎ പ്രസിഡന്റ് മാമച്ചന്റെ അധ്യക്ഷതയില്‍ നടന്ന യോഗം വൈഎംസിഎ കേരള റീജിയണല്‍ ചെയര്മാന് പ്രഫ. അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.
റവ. എബ്രഹാം തോമസ് ധ്യാന പ്രസംഗം നടത്തി. വിവിധ മേഖലകളില്‍ ഉന്നതവിജയം കൈവരിച്ചവര്‍ക്കുള്ള പുരസ്കാരങ്ങള്‍ റവ. തോമസ് ടി. വർഗീസ് കോര്‍ എപ്പിസ്കോപ്പ നല്കി. വൈഎംസിഎ സൗത്ത് സോണ്‍ കോ ഓര്‍ഡിനേറ്റര്‍ ഉമ്മന്‍ മാത്യു, സബ് റീജിയണല്‍ ചെയര്മാന് ഡോ. എബ്രഹാം മാത്യു, ഡോ. കെ.വി. തോമസ്കുട്ടി, നിയുക്ത പ്രസിഡന്റ് ഫാ. ബോവസ് മാത്യു, കെ.എ. ജോണ്‍, അലക്സാണ്ടര്‍ മത്തായി, അനില്‍ എബ്രഹാം, സാംകുട്ടി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
അഞ്ചല്‍ വൈഎംസിഎയുടെ മറ്റ് ഭാരവാഹികള്‍ കെ.എ. ജോണ്‍ - വൈസ് പ്രസിഡന്റ്, ഡാനിയേല്‍ കനകക്കുന്ന് - ജോ.സെക്രട്ടറി, പി.ജെ. ഫിലിപ്പ് - ട്രഷറര്‍, ഡോ. കെ.വി. തോമസ്കുട്ടി, സാംകുട്ടി ലൂക്കോസ്, റോണി കെ. പാപ്പച്ചന്, സോണി കെ. തങ്കച്ചന് - കണ്‍വീനര്‍മാര്‍, ഡോ. എബ്രഹാം മാത്യു, മാമച്ചന്, ബാബു തടത്തില്‍, അനില്‍ എബ്രഹാം, മാത്യു പി. വർഗീസ്, നിബു ഐ. ജേക്കബ്, ഷിബിന്‍ ഗിലയാദ് - ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.