കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ സേ​ന ആ​ല​പ്പാ​ട് തീ​രം സ​ന്ദ​ർ​ശി​ച്ചു
Friday, July 12, 2019 11:16 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ തീ​രം ന​ഷ്ട​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ സേ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി. ക​ട​ലി​നും കാ​യ​ലി​നും ഇ​ട​യി​ലാ​യി​ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഏ​ക​ദേ​ശം 19 കി​ലോ​മീ​റ്റ​റോ​ളം നീ​ണ്ടു കി​ട​ക്കു​ന്ന പ്ര​ത്യേ​ക ഭൂ​പ്ര​കൃ​തി​യു​ള്ള ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ൾ സം​ഘം സ​ന്ദ​ർ​ശി​ച്ചു.​

ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭം നേ​രി​ടേ​ണ്ടി വ​രു​ന്ന മേ​ഖ​ല​ക​ളാ​യ അ​ഴീ​ക്ക​ൽ, ശ്രാ​യി​ക്കാ​ട്, പ​റ​യ​ക​ട​വ്, ക​ഴി​ത്തു​റ, ചെ​റി​യ​ഴീ​ക്ക​ൽ, പ​ണി​ക്ക​ർ ക​ട​വ്, വെ​ള്ള​നാ​തു​ര​ത്ത് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ സം​ഘം സ​ന്ദ​ർ​ശി​ച്ചു.​

ആ​ക​സ്മി​ക​മാ​യി ഉ​ണ്ടാ​കു​ന്ന പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ നി​ന്നും എ​ത്ര​യും വേ​ഗം ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ഉ​ൾ​പ്പ​ടെ സം​ഘം പ​രി​ശോധി​ച്ചു. സാ​ധാ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​തു​പോ​ലെ​യു​ള്ള സു​ര​ക്ഷി​ത മേ​ഖ​ല​ക​ൾ ക​ട​ലി​നും കാ​യ​ലി​നും ഇ​ട​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​തീ​ര​ ഗ്രാ​മത്തിൽ ഇ​ല്ലെ​ന്നു​ള്ള​ത് ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് സം​ഘം വി​ല​യി​രു​ത്തി​യ​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

​പ്ര​കൃ​തി​ദു​ര​ന്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ വേ​ഗ​ത്തി​ൽ മ​റു​ക​ര​യി​ലെ​ത്തി​ക്കു​ക മാ​ത്ര​മാ​ണ് മാ​ർ​ഗം. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ സം​ഘം രേ​ഖ​പ്പെ​ടു​ത്തി.​ ചെ​റി​യ​ഴീ​ക്ക​ലി​ൽ സ​മ​രം ന​ട​ത്തു​ന്ന സേ​വ് ആ​ല​പ്പാ​ട് ഫോ​റം പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ എ​ന്നി​വ​രു​മാ​യി സം​ഘം ച​ർ​ച്ച ന​ട​ത്തി.

ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രും വി​വി​ധ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും സം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യി​ലെ മാ​രി​ക്ക​നി, ജേ​ക്ക​ബ് തോ​മ​സ്, രാ​ജു തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ജി​ല്ലാ ക​ള​ക്ട​റു​മാ​യും സം​ഘം ച​ർ​ച്ച ന​ട​ത്തും. തു​ട​ർ​ന്ന് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് ന​ൽ​കും.