താ​ത്കാ​ലി​ക നി​യ​മ​നം
Saturday, September 21, 2019 11:48 PM IST
കൊ​ല്ലം: പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ല​ക്ച​റ​ര്‍ ഇ​ന്‍ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ആ​ന്‍റ് ഡെ​മോ​ഗ്ര​ഫി ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ വേ​താ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു.സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ര​ണ്ടാം ക്ലാ​സ് മാ​സ്റ്റ​ര്‍ ബി​രു​ദം/ ഡെ​മോ​ഗ്ര​ഫി ര​ണ്ടാം ക്ലാ​സ് മാ​സ്റ്റ​ര്‍ ബി​രു​ദം/ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് സ്‌​പെ​ഷല്‍ പേ​പ്പ​റാ​യു​ള്ള ഗ​ണി​ത​ശാ​സ്ത്ര ര​ണ്ടാം ക്ലാ​സ് മാ​സ്റ്റ​ര്‍ ബി​രു​ദ​വും മും​ബൈ ഐ​ഐ​പി​എ​സ്/​ഐ​എ​സ്​ഐ ക​ല്‍​ക്ക​ട്ട അ​ഥ​വാ ഇ​ന്ത്യ​ക്ക​ക​ത്തോ പു​റ​ത്തോ ഉ​ള്ള അം​ഗീ​കൃ​ത ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലോ നി​ന്നു​ള്ള ഡെ​മോ​ഗ്ര​ഫി ഡി​പ്ലോ​മ / സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​ണ് യോ​ഗ്യ​ത​ക​ള്‍.

അം​ഗീ​കൃ​ത ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക പ​രി​ച​യം അ​ഭി​ല​ഷ​ണീ​യം. പ്രാ​യ​പ​രി​ധി - 40 വ​യ​സ്സ്. പ്ര​തി​ദി​ന വേ​ത​നം 830 രൂ​പ നി​ര​ക്കി​ല്‍ പ​ര​മാ​വ​ധി 22410 മാ​സ​വേ​ത​നം.
യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, പ​ക​ര്‍​പ്പ്, അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ രേ​ഖ (പ​ക​ര്‍​പ്പ് സ​ഹി​തം) പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ​യു​മാ​യി 28ന് ​രാ​വി​ലെ 10ന് ​ആ​ശു​പ​ത്രി ഓ​ഫീ​സി​ല്‍ എ​ത്ത​ണം എ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.