ചാ​ത്ത​ന്നൂ​ർ പൊ​തുച​ന്ത​യി​ൽ മോ​ഷ​ണം
Saturday, October 19, 2019 11:23 PM IST
ചാ​ത്ത​ന്നൂ​ർ: പൊ​തുച​ന്ത​യി​ൽ നി​ന്നും മീ​ൻ ച​ന്ത മാ​റ്റി​യ ദി​വ​സം രാ​ത്രി ത​ന്നെ ഇവി‌െട മോ​ഷ​ണം. മാ​ർ​ക്ക​റ്റി​ലേ​യ്ക്ക് പോ​കു​ന്ന വ​ഴി​യു​ടെ വ​ശ​ങ്ങ​ളി​ലു​ള്ള പെ​ട്ടി​ക്ക​ട​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ചാ​ത്ത​ന്നൂ​ർ താ​ഴം പ​ത്മാ​ല​യ​ത്തി​ൽ രാ​മ​ച​ന്ദ്ര​ന്‍റെ പെ​ട്ടി​ക്ക​ട ത​ക​ർ​ത്ത് ഒ​രു ചാ​ക്ക് തേ​ങ്ങ മോ​ഷ്ടി​ച്ചു. തൊ​ട്ട​ടു​ത്തു​ള്ള താ​ഴം സ്വ​ദേ​ശി​കു​മാ​റി​ന്‍റെ ക​ട കു​ത്തി​പ്പൊ​ളി​ച്ച് പ​ണം സൂ​ക്ഷി​ക്കു​ന്ന പെ​ട്ടി മോ​ഷ്ടി​ച്ചു. കാ​ര്യ​മാ​യ തു​ക ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക​ട ഉ​ട​മ പറഞ്ഞു. ചാ​ത്ത​ന്നൂ​ർ പൊ​തു ച​ന്ത​യി​ൽ മോ​ഷ​ണം സ്ഥി​ര​മാ​യി​രി​ക്ക​യാ​ണ്. ചെ​റി​യ ക​ട​ക​ൾ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ​ണം.​

തു​ണി​ത്ത​ര​ങ്ങ​ൾ, തേ​ങ്ങ, അ​തു പോ​ലെ​യു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ്ടി​ക്കു​ന്ന​ത്. ഇ​ത് പ്ര​ഫ​ഷ​ണ​ൽ മോ​ഷ്ടാ​ക്ക​ളാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ.​ മു​മ്പ് പ​ല ത​വ​ണ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​തി ന​ല്കി​യി​ട്ടു​ം ഒ​രു പ്ര​യോ​ജ​ന​വു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ ആ​രോ​പി​ച്ചു.​ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും വി​ളി​പ്പാ​ട​ക​ലെ​യാ​ണ് ചാ​ത്ത​ന്നൂ​രി​ലെ പൊ​തു ച​ന്ത. ദേ​ശീ​യ​പാ​ത​യോ​ര​ത്താ​ണ് ച​ന്ത എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.