കാ​ര്യ​റ പ​ബ്ലി​ക് ലൈ​ബ്ര​റി ബ​ഹു​നി​ല​മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 21, 2020 10:50 PM IST
കു​ന്നി​ക്കോ​ട്: കാ​ര്യ​റ പ​ബ്ലി​ക് ലൈ​ബ്ര​റി ച​ല​ഞ്ച് ആ​ർ​ട്സ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ പു​തി​യ ബ​ഹു​നി​ല​മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു.

പ​ത്ത​നാ​പു​രം എം ​എ​ൽ എ ​കെ.​ബി ഗ​ണേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് എ ​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം ​എ​ല്‍ എ​യു​ടെ പ്രാ​ദേ​ശി​ക​വി​ക​സ​ന​ഫ​ണ്ടി​ല്‍ നി​ന്നും 18.75 ല​ക്ഷം രൂ​പ​യു​ടെ വി​നി​യോ​ഗി​ച്ചാ​ണ് ബ​ഹു​നി​ല​മ​ന്ദി​രം പൂ​ര്‍​ത്തി​ക​രി​ച്ച​ത്. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​ശാ ശ​ശി​ധ​ര​ന്‍ ആ​ദ​ര​വ് നി​ര്‍​വ​ഹി​ച്ചു. ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​താ രാ​ജേ​ഷ് നി​ര്‍​വ​ഹി​ച്ചു.

വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​മോ​ഹ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ജാ രാ​ജേ​ന്ദ്ര​ന്‍, വേ​ണു​ഗോ​പാ​ല്‍, എ​ന്‍.​രാ​ധാ​കൃ​ഷ്ണ​ന്‍, ലീ​ലാ​വ​തി​യ​മ്മ, സി​സ്റ്റ​ര്‍ റോ​സ് ലി​ന്‍ ചെ​റാ​യി​ല്‍, നാ​സീം യ​ഹി​യ, എ​സ് വി ​ശ്രീ​ജി​ത്ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്ന് വാ​വ സു​രേ​ഷ് ന​യി​ക്കു​ന്ന ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സും മാ​ജി​ക് ഷോ​യും ന​ട​ന്നു.