ആ​ദി​ച്ച​ന​ല്ലൂ​രി​ൽ നെ​ല്ല് സം​ഭ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, May 25, 2020 10:44 PM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​രി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ല് സം​ഭ​ര​ണം ഫാ​ർ​മേ​ഴ്സ് ബാ​ങ്കി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് നി​ർ​വ​ഹി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും 46 ട​ൺ നെ​ല്ല് സ​പ്ലൈ​ക്കോ സം​ഭ​രി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം അ​ത് 61 ട​ൺ ആ​യി ഉ​യ​ർ​ന്നു.

സു​ഭി​ക്ഷ കേ​ര​ണം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ത​രി​ശു​നി​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കൃ​ഷി​യി​റ​ക്കി നെ​ല്ലു​ല്പാ​ദ​നം ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.