കോ​വി​ഡ്: ഹ​രി​യാ​ന​യി​ൽ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു
Wednesday, June 3, 2020 1:29 AM IST
പു​ന​ലൂ​ർ: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​നോ​വി​ഷ​മ​ത്തി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ല​യാ​ളി ന​ഴ്സ് ഹ​രി​യാ​ന​യി​ൽ മ​രി​ച്ചു. ഹ​രി​യാ​ന​യി​ലെ ഗു​രു ഗ്രാ​മി​ലെ ഗു​ഡ്ഗാ​വ് മെ​ദാ​ന്ത മെ​ഡി​സി​റ്റി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ തു​മ്പോ​ട് വാ​ർ​ഡി​ൽ ക്രി​സ്റ്റി ബി​ല്ല​യി​ൽ സ്ക്ക​റി​യ മാ​ത്യുവി​ന്‍റെ മ​ക​ൾ ബി​സ്മി സ്ക്ക​റി​യ (22) യാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 28ന് ​ഇ​വ​ർ താ​മ​സി​ച്ച വീ​ട്ടി​ലെ കി​ട​പ്പ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ടു ഇ​വ​ർ​ക്കൊ​പ്പം ജോ​ലി ചെ​യ്തു വ​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11ന് ​ആ​ശു​പ​ത്രി​യി​ൽ മ​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. 28ന് ​ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ർ​ഡി​ലെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി​യ ബി​സ്മി​ക്ക് കോ​വി​ഡ് ഉ​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
തു​ട​ർ​ന്ന് മാ​താ​വ് ലാ​ല​മ്മ​യെ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ വി​വ​രം അ​റി​യി​ച്ച ശേ​ഷം വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ബി​സ്മി​ക്കൊ​പ്പം ജോ​ലി ചെ​യ്തു വ​ന്ന മ​ല​യാ​ളി​ക​ളാ​യ ര​ണ്ടു ന​ഴ്സുമാ​രെ ഗു​രു​ഗ്രാ​മി​ലെ ഒ​രു വീ​ട്ടി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

കാ​മ്പ​സ് സെ​ല​ക്‌​ഷ​ൻ ല​ഭി​ച്ച ബി​സ്മി 2019 ഡി​സം​ബ​ർ 10ന് ​ഹ​രി​യാ​ന​യി​ൽ എ​ത്തി. തു​ട​ർ​ന്ന് 2020 ജ​നു​വ​രി​യി​ൽ സ്റ്റാ​ഫ് ന​ഴ്സാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ദു​ബാ​യി​ൽ ജോ​ലി ചെ​യ്തു വ​ന്ന പി​താ​വ് മ​ക​ളു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മ വി​വ​രം അ​റി​ഞ്ഞു തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ ശേ​ഷം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​ണ്. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ക്രി​സ്റ്റി സ്ക്ക​റി​യ സ​ഹോ​ദ​ര​നാ​ണ്.