കൊ​ല്ലം -തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യു​ടെ ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു
Sunday, June 7, 2020 12:39 AM IST
തെ​ന്മ​ല: കൊ​ല്ലം -തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യു​ടെ ന​വീ​ക​ര​ണ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​ന്ന​ര​മാ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം വീ​ണ്ടും പാ​ത​യു​ടെ ടാ​റിം​ഗ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ ഒ​രാ​ഴ്ച മു​മ്പാ​ണ് പൂ​ര്‍​ണ തോ​തി​ല്‍ ആ​രം​ഭി​ച്ച​ത്.
40 കോ​ടി​യോ​ളം രൂ​പ ചി​ല​വ​ഴി​ച്ച് ആ​ധു​നി​ക രീ​തി​യി​ലു​ള്ള ടാ​റിം​ഗ് പ്ര​വ​ര്‍​ത്തി​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്.
പു​ന​ലൂ​ര്‍ മു​ത​ല്‍ കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യാ​യ കോ​ട്ട​വാ​സ​ല്‍ വ​രെ​യാ​ണ് ടാ​റിം​ഗ് അ​ട​ക്ക​മു​ള്ള നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​ത്. ടാ​റി​ങ്ങി​ന്‍റെ ഓ​രോ ഘ​ട​ത്തി​ല്‍ മ​രാ​മ​ത്ത് അ​ധി​കൃ​ത​രും ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ക​മ്പ​നി​യു​ടെ ടെ​ക്കി​നി​ക്ക​ല്‍ വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ടാ​റിം​ഗ് ഊ​ഷ്മാ​വ് അ​ട​ക്കം ഓ​രോ ഘ​ട്ട​ത്തി​ലും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ആ​ദ്യ ഘ​ട്ട ടാ​റിം​ഗ് പ്ര​വ​ര്‍​ത്തി​ക​ള്‍ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കും.
അ​ഞ്ചു​വ​ര്‍​ഷ​ത്തെ മെ​യി​ന്‍റ​ന​സ് വാ​റ​ണ്ടി​യോ​ടെ​യാ​ണു പാ​ത​യു​ടെ ന​വീ​ക​ര​ണ ക​രാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം തെ​ന്മ​ല ആ​ര്യ​ങ്കാ​വ് പാ​ത​യി​ല്‍ എം​എ​സ്എ​ല്‍ ഭാ​ഗ​ത്തെ ഗാ​ബി​യ​ന്‍ ഫി​ത്തി നി​ര്‍​മ്മാ​ണ​ത്തി​ല്‍ കാ​ല​താ​മ​സം ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്.
അ​തി​നാ​ല്‍ ത​ന്നെ പൂ​ര്‍​ണ​മാ​യും നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ഇ​നി​യും വൈ​കും. ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ല​ച്ച​താ​ണ് ഗാ​ബി​യ​ന്‍ ഫി​ത്തി നി​ര്‍​മ്മാ​ണം നി​ശ്ച​യി​ച്ച സ​മ​യ​ത്ത് പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത്.
എ​ന്നാ​ല്‍ മ​ഴ​യി​ല്ലാ എ​ങ്കി​ല്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ ത​ന്നെ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.