റൂ​റ​ല്‍ ജി​ല്ല​യി​ലെ പോ​ലീ​സു​കാ​ര്‍​ക്ക് പ്ര​ത്യേ​ക കോ​വി​ഡ്‌ പ​രി​ശോ​ധ​ന
Tuesday, August 4, 2020 10:49 PM IST
അ​ഞ്ച​ല്‍: റൂ​റ​ല്‍ ജി​ല്ല​യി​ലെ പോ​ലീ​സു​കാ​ര്‍​ക്കാ​യി പ്ര​ത്യേ​ക കോ​വി​ഡ്‌ പ​രി​ശോ​ധ​ന ന​ട​ത്തി. അ​ഞ്ച​ലി​ല്‍ വ​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. റൂ​റ​ല്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള നൂ​റ്റി​യ​മ്പ​തി​ല​ധി​കം പോ​ലീ​സു​ക​രു​ടെ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്.

അ​തേ​സ​മ​യം ആ​ന്‍റി​ബോ​ഡി പ​രി​ശോ​ധ​ന​യി​ല്‍ ക​ട​യ്ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒ​രു എ​എ​സ്ഐ​യ്ക്ക് കോ​വി​ഡ്‌ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ക​ട​യ്ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​യ ചി​ത​റ പ​ഞ്ചാ​യ​ത്തി​ലെ മ​ട​ത്ത​റ​യി​ല്‍ പോ​ലീ​സ് പി​ക്ക​റ്റിം​ഗ് ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നാ​ണ് പ്രാ​ഥി​മ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ്‌ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളെ ഉ​ട​ന്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി.

എ​ന്നാ​ല്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ ആ​ശ​യ​കു​ഴ​പ്പ​ത്തി​ലാ​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് ഇ​യാ​ളു​ടെ സ്ര​വം അ​ട​ക്കം ശേ​ഖ​രി​ച്ചു.
ഇ​തി​ന്‍റെ ഫ​ലം വ​രു​ന്ന​തു​വ​രെ പോ​ലീ​സു​കാ​ര​നോ​ട്‌ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​യാ​ളോ​ടൊ​പ്പം ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ​വ​രോ​ടും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി​ട്ടാ​ണ് സൂ​ച​ന.

പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ രോ​ഗ​വ്യാ​പ​നം ഇ​ല്ലെ​ന്ന് ഉ​റ​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​വ​ര്‍​ക്ക് മാ​ത്ര​മാ​യി കോ​വി​ഡ്‌ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ റൂ​റ​ല്‍ ജി​ല്ല​യി​ലെ കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും.