സാമൂഹിക വിരുദ്ധര്‍ റോഡരികിൽ അറവ് മാലിന്യം തള്ളി
Thursday, August 6, 2020 11:04 PM IST
പ​ന്മ​ന: ദേ​ശീ​യ പാ​ത​യി​ല്‍ പ​ന്മ​ന കോ​ല​ത്ത് മു​ക്കി​ന് സ​മീ​പം സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ കോ​ഴി മാ​ലി​ന്യം ത​ള​ളി.
അ​റ​വ് ശാ​ല​യി​ല്‍ നി​ന്നു​ള​ള മാ​ലി​ന്യം മു​പ്പ​തോ​ളം ചാ​ക്കു​ക​ളി​ലാ​യി​ട്ടാ​ണ് ഇ​വി​ടെ ത​ള​ളി​യ​ത്.​ഇന്നലെ രാ​വി​ലെ തെ​രു​വ് നാ​യ്ക്ക​ളും പ​ക്ഷി​ക​ളും ചാ​ക്കി​നു​ള​ളി​ലെ മാ​ലി​ന്യം കൊ​ത്തിവ​ലി​ച്ച് സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ കൊ​ണ്ടി​ടു​ക​യും ചെ​യ്തു.
പ്ര​ദേ​ശ​ത്ത് അ​സ​ഹ​നീ​യ​മാ​യ ദു​ര്‍​ഗ​ന്ധം വ്യാ​പി​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ജ​ല സം​ഭ​ര​ണി​ക്ക് സ​മീ​പ​ത്ത്കാ​ട്ടി​നു​ള​ളി​ല്‍ ഇ​വ ത​ള​ളി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​മാ​ലി​ന്യ​ത്തി​ല്‍ നി​ന്നു​ള​ള ദു​ര്‍​ഗ​ന്ധം കാ​ര​ണം യാ​ത്ര​ക്കാ​രും വ​ല​ഞ്ഞു.​ രാ​ത്രി കാ​ല​ത്ത് പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ മാ​ലി​ന്യം ത​ള​ളു​ന്ന​ത് പ​തി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​ കു​റ്റ​കാ​രെ പി​ടി കൂ​ടി നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം