നി​ര​വ​ധി മോ​ഷ​ണ​കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
Tuesday, August 11, 2020 10:58 PM IST
ചാ​ത്ത​ന്നൂ​ർ: ക​ണ്ണ​ന​ല്ലൂ​ർ, കാ​യം​കു​ളം, എ​ഴു​കോ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.
ക​ണ്ണ​ന​ല്ലൂ​ർ ചേ​രി​കോ​ണം ഫൈ​സ​ൽ മ​ൻ​സി​ലി​ൽ ഫൈ​സ​ൽ (22), കൂ​ട്ടു​പ്ര​തി​യാ​യ വ​ട​ക്കേ​മൈ​ലാ​ക്കാ​ട് അ​ക്ക​ര​ക്കു​ന്ന​ത് വീ​ട്ടി​ൽ ശ്യാം​കു​മാ​ർ (35) എ​ന്നി​വ​രാ​ണ് ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി വാ​ഹ​ന​ങ്ങ​ളി​ലെ ബാ​റ്റ​റി​ക​ൾ, വീ​ടു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന റ​ബ​ർ​ഷീ​റ്റു​ക​ൾ, ബൈ​ക്കു​ക​ൾ എ​ന്നി​വ മോ​ഷ​ണം പോ​യി​രു​ന്നു.
ഇ​തി​നെ തു​ട​ർ​ന്ന് ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം മൊ​യ്തീ​ൻ​മു​ക്ക് ഭാ​ഗ​ത്ത് നി​ന്നും കെ ​സി ജോ​ൺ​സ​ന്‍റെ വീ​ട്ടി​ലെ ടെ​റ​സി​ന്‍റെ മു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ക​ദേ​ശം 300 റ​ബ​ർ​ഷീ​റ്റു​ക​ൾ മോ​ഷ​ണം പോ​യ​താ​യി പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. മോ​ഷ്ടി​ച്ച റ​ബ​ർ ഷീ​റ്റു​ക​ൾ കു​ണ്ട​റ​യി​ലു​ള്ള ക​ട​യി​ൽ വി​റ്റ​താ​യി ക​ണ്ടെ​ത്തി.
ഇ​വ​ർ​ക്കെ​തി​രെ കു​ണ്ട​റ, കൊ​ട്ടി​യം തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. രാ​ത്രി വീ​ടു​ക​ളി​ലും റോ​ഡ് സൈ​ഡി​ലും പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ബാ​റ്റ​റി​ക​ളും മോ​ഷ​ണം ചെ​യ്ത​താ​യും അ​ത് മീ​യ​ണ്ണൂ​രി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ വി​റ്റ​താ​യും ക​ണ്ടെ​ത്തി.
കൂ​ടാ​തെ നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ചാ​യും തെ​ളി​ഞ്ഞി​ട്ടു​ണ്ട്. മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളി​ൽ ക​റ​ങ്ങി ന​ട​ന്നു ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യാ​ണ് പ്ര​തി ക​ളു​ടെ രീ​തി.
ഇ​ൻ​സ്പെ​ക്ട​ർ യു.​പി.വി​പി​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർമാ​രാ​യ നി​യാ​സ് എ​ൽ.​ജോ​ർ​ജ് വ​ർ​ഗീ​സ്, എ​എ​സ്ഐ ​സ​തീ​ഷ്, സി​പി​ഒമാ​രാ​യ മ​ണി​ക​ണ്ഠ​ൻ, സ​ന്തോ​ഷ് ലാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.