ചവറ പ്ര​ച​ാര​ണച്ചൂ‌ടി​ൽ
Saturday, November 28, 2020 11:16 PM IST
ച​വ​റ: ശ​ക്ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്ന​ണി​ക​ൾ സ​ജീ​വ​മാ​യി രം​ഗ​ത്ത്. ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥിക​ളും റി​ബ​ൽ സ്ഥാ​നാ​ർ​ഥിക​ളു​മാ​ണ് ത​ങ്ങ​ളു​ടെ വോ​ട്ട് ഉ​റ​പ്പി​ക്കാ​ൻ സ​ജീ​വ​മാ​യി രം​ഗ​ത്തു​ള്ള​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തേ​വ​ല​ക്ക​ര , ച​വ​റ ഡി​വി​ഷ​നു​ക​ളി​ലേ​യ്ക്കും ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 13 ഡി​വി​ഷ​നി​ലേ​യ്ക്കും പ​ന്മ​ന ( 23 വാ​ർ​ഡ് ), തേ​വ​ല​ക്ക​ര ( 23 വാ​ർ​ഡ് ), ച​വ​റ ( 23 വാ​ർ​ഡ് ) ,ച​വ​റ തെ​ക്കും​ഭാ​ഗം ( 13 വാ​ർ​ഡ് ) , നീ​ണ്ട​ക​ര ( 13 വാ​ർ​ഡ് ) എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യ്ക്കും മ​ത്സ​രി​ക്കു​ന്ന​വ​ർ വീ​റും വാ​ശി​യോ​ടും കൂ​ടി ഭ​വ​ന​ങ്ങ​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥന​യു​മാ​യി രം​ഗ​ത്തു​ള്ള​ത്.

പ​ല ഗ്രാ​മപ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥിക​ളും അ​വ​രു​ടെ വാ​ർ​ഡു​ക​ളി​ൽ നി​ര​വ​ധി ത​വ​ണ ഭ​വ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി ക​ഴി​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥിക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ വാ​ർ​ഡു​ക​ൾ ക​യ​റി വോ​ട്ട​ർ​മാ​രെ കാ​ണുന്നത്. വ​ള​രെ​യേ​റെ വേ​ഗ​ത​യി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ൾ വോ​ട്ട് അ​ഭ്യ​ർ​ഥന​യു​മാ​യി മു​ന്നോ​ട്ട് പോ​യി കൊ​ണ്ടി​രി​ക്കു​ന്ന​ത്. ശ​ക്ത​രാ​യ പ​ല റി​ബ​ൽ - സ്വ​ത​ന്ത്ര സ്ഥാ​നാ​ർഥിക​ളും മു​ന്ന​ണി സ്ഥാ​നാ​ർ​ഥിക​ളു​ടെ നെ​ഞ്ചി​ടി​പ്പ് വ​ർ​ധിപ്പി​ക്കു​ന്നു​ണ്ട്.