ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍ ഉ​ട​ന്‍ ന​ട​ത്താ​നു​ള്ള തീ​രു​മാ​നം റ​ദ്ദാ​ക്ക​ണം: കെ​എ​എ​ച്ച്എ​സ്ടി​എ‌
Thursday, April 22, 2021 10:42 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം തീ​വ്ര​മാ​യി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ദ്യ​ര്‍​ഥി​ക​ള്‍​ക്ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ ഉ​ട​ന്‍ ന​ട​ത്താ​നു​ള്ള പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ തീ​രു​മാ​ന​ത്തി​ല്‍ പു​ന​രാ​ലോ​ച​ന വേ​ണ​മെ​ന്ന് കേ​ര​ള എ​യി​ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വ​ര്‍​ഷം പ്രാ​യോ​ഗി​ക ക്ലാ​സു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി സം​ഘ​ടി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്‍റേ​ണ​ല്‍ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ര്‍​ക്ക് ന​ല്‍​കു​ക​യും പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കു​ക​യും വേ​ണം. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ മാ​ത്രം സ​ര്‍​ക്കാ​ര്‍ പി​ടി​വാ​ശി കാ​ണി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കെ​എ​എ​ച്ച്എ​സ്എ​സ്ടി​എ ചൂ​ണ്ടി​ക്കാ​ട്ടി.‌ യോ​ഗ​ത്തി​ല്‍ ഡോ.​ജോ​ഷി ആ​ന്‍റ​ണി, കെ .​സി​ജു, കെ.​കെ.​ശ്രീ​ജേ​ഷ് കു​മാ​ര്‍, സ്മി​ജു ജേ​ക്ക​ബ്, പി. ​വി​ന്‍​സെ​ന്‍റ്, സ​ജി അ​ല​ക്സാ​ണ്ട​ര്‍, കെ.​സി. ഫ​സ​ലു​ല്‍ ഹ​ഖ്, എ​സ്. അ​ജി​ത് കു​മാ​ര്‍, വി.​ജെ. ഷാ​ജി​മോ​ന്‍, ജോ​ണ്‍​സ​ന്‍ ചെ​റു​വ​ള്ളി, പി. ​അ​ഖി​ലേ​ഷ്, ഡോ. ​ആ​ബി​ദ പു​തു​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌