3.87 ​കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം
Saturday, May 15, 2021 10:28 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ക​ര്‍​ഷ​ക​ര്‍​ക്ക് കൃ​ഷി നാ​ശം സം​ഭ​വി​ച്ച​ത് ക​ണ​ക്കി​ലെ​ടു​ത്ത് ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കൃ​ഷി വ​കു​പ്പ് പ്ര​ത്യേ​കം ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂം ​ആ​രം​ഭി​ച്ചു.ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ഉ​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​യി​ല്‍ 1400 ക​ര്‍​ഷ​ക​രു​ടെ 133 ഹെ​ക്ട​റി​ലെ കൃ​ഷി​ക്ക് നാ​ശം സം​ഭ​വി​ച്ച​താ​യാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ​ന്ത​ളം, കു​ള​ന​ട, ക​ട​പ്ര, ക​വി​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൊ​യ്ത്തി​നു പാ​ക​മാ​യ 88 ഹെ​ക്ട​ര്‍ നെ​ല്‍ കൃ​ഷി പൂ​ര്‍​ണ​മാ​യും വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്. കൊ​യ്‌​തെ​ടു​ത്ത നെ​ല്ല് പാ​ട​ത്തു​നി​ന്നും റോ​ഡ​രി​കി​ല്‍ നി​ന്നും മാ​റ്റാ​തെ വ​ന്ന​തോ​ടെ​യു​ണ്ടാ​യ ന​ഷ്ട​വും വേ​റെ​യാ​ണ്.

ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി കു​ല​ച്ച​തും, കു​ല​യ്ക്കാ​ത്ത​തു​മാ​യ 32000 ല​ധി​കം വാ​ഴ, 4000 ല്‍​പ​രം റ​ബ​ര്‍ മ​ര​ങ്ങ​ള്‍, ഏ​ഴു ഹെ​ക്ട​ര്‍ വെ​റ്റി​ല കൃ​ഷി ഒ​രു ഹെ​ക്ട​ര്‍ മ​ര​ച്ചീ​നി, മ​റ്റ് വി​ള​ക​ള്‍ എ​ന്നി​വ ന​ഷ്ട​പ്പെ​ട്ടു. ഏ​ക​ദേ​ശം 387 ല​ക്ഷം രൂ​പ​യു​ടെ പ്രാ​ഥ​മി​ക ന​ഷ്ടം സം​ഭ​വി​ച്ച​താ​യി വി​ല​യി​രു​ത്തി. മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ കൃ​ഷി വ​കു​പ്പ് പ്ര​ത്യേ​കം ക​ണ്‍​ട്രോ​ള്‍ റൂം ​സ​ജ്ജ​മാ​ക്കി​യ​താ​യും ക​ര്‍​ഷ​ക​ര്‍​ക്ക് ക​ണ്‍​ട്രോ​ള്‍ റൂം ​സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്തി​യ​താ​യും പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​നി​ലാ മാ​ത്യു അ​റി​യി​ച്ചു. ഫോ​ണ്‍ : 9495734107, 9383470504.