ഗു​ണ​ഭോ​ക്താ​ക്ക​ൾ ഹാ​ജ​രാ​ക​ണം ‌
Saturday, November 27, 2021 10:34 PM IST
മ​ല​യാ​ല​പ്പു​ഴ: വാ​ഴ​കൃ​ഷി​ക്ക് വി​ത്തും ജൈ​വ​വ​ള​വും സ​മ​ഗ്ര പു​ര​യി​ട കൃ​ഷി, പ​ച്ച​ക്ക​റി കൃ​ഷി, ഗ്രോ ​ബാ​ഗ് നി​ർ​മാ​ണം, നെ​ൽ​കൃ​ഷി വി​ക​സ​നം, സു​ഭി​ക്ഷ കേ​ര​ളം(​ത​രി​ശ് കൃ​ഷി) എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ൾ ഡി​സം​ബ​ർ മൂ​ന്നി​ന​കം മ​ല​യാ​ല​പ്പു​ഴ കൃ​ഷി ഭ​വ​നി​ൽ എ​ത്ത​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
2021-22 വ​ർ​ഷ​ത്തെ ക​രം അ​ട​ച്ച ര​സീ​തി​ന്‍റെ കോ​പ്പി, ആ​ധാ​ർ കോ​പ്പി, പാ​സ് ബു​ക്ക് കോ​പ്പി എ​ന്നി​വ ഹാജരാക്കണം. ‌

‌ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് നാ​ളെ ‌

പ​ത്ത​നം​തി​ട്ട: ഗാ​ർ​ഹി​ക പീ​ഡ​ന നി​രോ​ധ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ വ​കു​പ്പി​ലെ ഓ​ഫീ​സ് മേ​ധാ​വി​ക​ൾ, സ​ർ​വീ​സ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച്് ഗാ​ർ​ഹി​ക അ​തി​ക്ര​മ​ങ്ങ​ളി​ൽ നി​ന്ന് സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​യ​മം, സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം, പോ​ഷ് ആ​ക്ട് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ നാ​ളെ രാ​വി​ലെ 11 ന് ​ഓ​ണ്‍​ലൈ​നാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തും. ‌‌