വെ​ട്ടി​ക്ക​ൽ​പ്പു​ര​യി​ടം പ​ള്ളി​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് 28ന്
Monday, January 24, 2022 10:39 PM IST
ചു​ങ്ക​പ്പാ​റ: വെ​ട്ടി​ക്ക​ൽ​പ്പു​ര​യി​ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് 28നു ​കൊ​ടി​യേ​റും. തി​രു​നാ​ളി​നു മു​ന്നോ​ടി​യായുള്ള ഒ​രു​ക്കങ്ങൾ തു​ട​ങ്ങി. എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 4.45ന് ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന​യും കു​ർ​ബാ​ന​യും ഉ​ണ്ടാ​കു​മെ​ന്ന് വി​കാ​രി ഫാ.​ജ​യിം​സ് പ​ഴ​യ​മ​ഠം അ​റി​യി​ച്ചു.

28ന ു ​വൈ​കു​ന്നേ​രം 4.45ന് ​ഫാ.​ജോ​ർ​ജ് കൂ​ട​ത്തി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. ഫാ.​ ജോ​സ​ഫ് തൊ​ട്ടി​യി​ൽ കാ​ർ​മി​ക​നാ​കും. 29നു ​രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന​യ്ക്ക് ഫാ.​ജൂ​ഡ് കോ​യി​ൽ​പ്പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് പ്ര​ദ​ക്ഷി​ണം. 30നു ​രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​ന​ൾ കു​ർ​ബാ​ന. പ്ര​ദ​ക്ഷി​ണം, ആ​ദ്യ​ഫ​ല​ലേ​ലം.