പ്ര​ള​യ​സാ​ധ്യ​ത​ക​ള്‍ മു​ന്‍​കൂ​ട്ടി കാ​ണ​ണം: മു​ര​ളി തു​മ്മാ​രു​കു​ടി
Friday, January 28, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: അ​മ്പ​ത് വ​ര്‍​ഷം മു​ന്നി​ൽ ക​ണ്ടു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ദു​ര​ന്ത നി​വാ​ര​ണ മേ​ഖ​ല​യി​ല​ട​ക്കം ചെ​യ്യേ​ണ്ട​തെ​ന്ന് യു​എ​ന്‍ പ​രി​സ്ഥി​തി പ്രോ​ഗ്രാ​മി​ലെ ദു​ര​ന്ത നി​വാ​ര​ണ വി​ദ​ഗ്ധ​ന്‍ മു​ര​ളി തു​മ്മാ​രു​കു​ടി പ​റ​ഞ്ഞു. ഒ​രു വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യാ​ല്‍ ആ ​സ്ഥ​ല​ത്ത് വീ​ണ്ടും വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളെ കു​റി​ച്ചു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും പൊ​തു​വാ​ര്‍​ത്താ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ക്ക​ണം.

മാ​ത്ര​മ​ല്ല, വെ​ള്ള​പ്പൊ​ക്ക​മോ മ​ണ്ണി​ടി​ച്ചി​ലോ ഉ​ണ്ടാ​യ പ്ര​ദേ​ശ​ത്ത് പു​തു​താ​യി ഭ​വ​ന​നി​ര്‍​മാ​ണം ന​ട​ത്താ​നെ​ത്തു​ന്ന​വ​ര്‍​ക്ക് ഒ​രു മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത് ന​ല്ല​താ​ണ്. അ​ങ്ങ​നെ വ​രു​മ്പോ​ള്‍ ആ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പു​തു​താ​യി താ​മ​സി​ക്കാ​നെ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​കു​ക​യോ ക​രു​ത​ലോ​ടെ​യു​ള്ള ഭ​വ​ന നി​ര്‍​മാ​ണ​മോ ന​ട​ത്തും. യ​ഥാ​സ​മ​യ​ത്ത് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജ​ന​ങ്ങ​ള്‍​ക്ക് ദു​ര​ന്ത മു​ന്ന​റി​യി​പ്പു​ക​ള്‍ കൊ​ടു​ക്ക​ണം. അ​തി​നാ​യി ഒ​രു സ​മ​ഗ്ര​രീ​തി​യി​ലു​ള്ള പ്ലാ​ന്‍ ഉ​ണ്ടാ​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും മു​ര​ളി തു​മ്മാ​രു​കു​ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.