ലോ​ക ഹൃ​ദ​യ ദി​നാ​ചാ​ര​ണം
Thursday, September 29, 2022 10:28 PM IST
കോ​ഴ​ഞ്ചേ​രി: ലോ​ക ഹൃ​ദ​യ​ദി​നാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കിം​സ് ആ​ശു​പ​ത്രി തി​രു​വ​ന​ന്ത​പു​ര​വും കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റും ചേ​ര്‍​ന്ന് ന​ട​ത്തി​യ ഹൃ​ദ​യ​സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​കെ. റോ​യി ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കിം​സ് ഹെ​ല്‍​ത്ത് സീ​നി​യ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ് സി​റി​ല്‍ സി. ​മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ന്‍​എ​സ് എ​സ് പ്രോ​ഗാം ഓ​ഫീ​സ​ര്‍ ലാ​ബി ചെ​റി​യാ​ന്‍ പു​ന്നൂ​സ്, സൂ​സ​ന്‍ ജോ​ര്‍​ജ്, വോ​ള​ണ്ട​റി സെ​ക്ര​ട്ട​റി ആ​രോ​ണ്‍ സ​ജി ജോ​ര്‍​ജ്, എം. ​ന​ന്ദ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്വീ​ക​ര​ണം ന​ൽ​കും

അ​ടൂ​ർ: പ​ട്ടി​ക​ജാ​തി ക്ഷേ​മ സ​മി​തി സം​സ്ഥാ​ന സ​മ​ര പ്ര​ച​ര​ണ ജാ​ഥ​യ്ക്ക് ഇ​ന്നു പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും.
ഭൂ​മി, വീ​ട്, മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ സം​വ​ര​ണം എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ന​ട​ത്തു​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം പി​കെ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സോ​മ​നാ​ഥ് ക്യാ​പ്റ്റ​നാ​യ ജാ​ഥ​യ്ക്ക് ജി​ല്ല​യി​ൽ ആ​റ് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സ്വീ​ക​ര​ണം ന​ല്കു​ക.
രാ​വി​ലെ 9.30ന് ​ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ഇ​ടി​ഞ്ഞി​ല്ല​ത്ത് ജാ​ഥ​യെ സ്വീ​ക​രി​ക്കും. 10ന് ​തി​രു​വ​ല്ല, 11ന് ​ആ​റ​ന്മു​ള, 12ന് ​പ​ന്ത​ളം, മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട, 4.30ന് ​കൊ​ടു​മ​ൺ, 5.30ന് ​അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും.