എ​ക്സൈ​സ് സ്പെ​ഷ​ല്‍ ഡ്രൈ​വ്: 170 കേ​സു​ക​ള്‍
Saturday, April 13, 2024 3:22 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ല്‍ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 170 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 133 അ​ബ്കാ​രി കേ​സു​ക​ളും 37 എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളു​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. സ്പെ​ഷ​ല്‍ ഡ്രൈ​വി​ല്‍ 284.635 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം, 42 ലി​റ്റ​ര്‍ ചാ​രാ​യം,

21.6 ലി​റ്റ​ര്‍ അ​രി​ഷ്ടം, 3180 ലി​റ്റ​ര്‍ വാ​ഷ്, 1.428 കി​ലോ ക​ഞ്ചാ​വ്, 2.780 കി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍, ഒ​രു വാ​ഹ​നം എ​ന്നി​വ പി​ടി​കൂ​ടി. കോ​ട്പ പി​ഴ ഇ​ന​ത്തി​ല്‍ 36,800 രൂ​പ ഈ​ടാ​ക്കി. അ​ബ്കാ​രി കേ​സു​ക​ളി​ല്‍ 118 പ്ര​തി​ക​ളെ​യും എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളി​ല്‍ 36 പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു.

വ്യാ​ജ​വാ​റ്റ്, വ്യാ​ജ​മ​ദ്യ വ്യാ​പ​നം, സ്പി​രി​റ്റ് ക​ട​ത്ത്, ചാ​രാ​യം നി​ര്‍​മാ​ണം, ക​ള്ളി​ന്‍റെ വീ​ര്യം-​അ​ള​വ് വ​ര്‍​ധി​പ്പി​ച്ച് മാ​യം ചേ​ര്‍​ക്ക​ല്‍ എ​ന്നി​വ ത​ട​യു​ന്ന​തി​ന് ഫെ​ബ്രു​വ​രി മു​ത​ല്‍ സ്പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്സ്‌​മെ​ന്‍റ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രു​ന്നു. പ​ച്ച​ക്ക​റി, മ​ത്സ്യം എ​ന്നി​വ ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍, ച​ര​ക്ക് ഇ​ല്ലാ​തെ വ​രു​ന്ന വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ള്‍, ടാ​ങ്ക​ര്‍ ലോ​റി തു​ട​ങ്ങി​യ​വ പ്ര​ത്യേ​കം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.

കോ​ള​നി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും പ​രി​ശോ​ധ​ന ഊ​ര്‍​ജി​ത​മാ​ണ്. വ്യാ​ജ​മ​ദ്യം, ല​ഹ​രി മ​രു​ന്ന് തു​ട​ങ്ങി​യ​വ​യു​ടെ ക​ള്ള​ക്ക​ട​ത്ത് ത​ട​യാ​ന്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യും ക​ര്‍​ശ​ന​മാ​യി ന​ട​ക്കു​ന്നു. 1904 വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. സ്പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ​ത​ല എ​ക്സൈ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​ര്‍ 04682 222873.