വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം​വ​യ​ൽ സ്കൂ​ളി​ൽ ‘വേ​ന​ൽ​ത്തു​ന്പി​ക​ൾ' പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം
Sunday, April 21, 2024 3:58 AM IST
വെ​ച്ചൂ​ച്ചി​റ: അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ളെ ക​ർ​മ​നി​ര​ത​രാ​ക്കാ​ൻ വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം​വ​യ​ൽ സ്കൂ​ളി​ന്‍റെ ‘വേ​ന​ൽ​ത്തു​മ്പി​ക​ൾ’. ആ​ട്ട​വും പാ​ട്ടും ക​ളി​യും ചി​രി​യും വാ​യ​ന​യും എ​ഴു​ത്തും നി​റ​ഞ്ഞ​താ​ണ് എ​ണ്ണൂ​റാം​വ​യ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ അ​വ​ധി​ക്കാ​ലം.

കു​ട്ടി​ക​ളു​ടെ അ​വ​ധി​ക്കാ​ലം ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കാ​ൻ അ​വ​ധി ദി​ന​ങ്ങ​ൾ മാ​റ്റി​വ​ച്ച് അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ൾ​ക്കൊ​പ്പ​മു​ണ്ട്. മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്ക് വി​ദ്യാ​ല​യം അ​ട​ച്ച​പ്പോ​ൾ മു​ത​ൽത​ന്നെ എ​ണ്ണൂ​റാം​വ​യ​ൽ സ്കൂ​ളി​ലെ വേ​ന​ൽ​ത്തു​മ്പി​ക​ൾ പാ​റി​പ്പ​റ​ക്കാ​ൻ തു​ട​ങ്ങി.

പ​ഠ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച, ഓ​രോ കു​ട്ടി​യും നേ​ടേ​ണ്ട ശേ​ഷി​ക​ൾ, നൈ​പു​ണി​ക​ൾ ഉ​റ​പ്പാ​ക്ക​ൽ, കാ​ന്പ​സ 2024 ഏ​ക​ദി​ന ക്യാ​ന്പു​ക​ൾ, വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്ക് കു​ട്ടി​ക​ളെ കൈപി​ടി​ച്ചു ന​ട​ത്താ​ൻ സ​ഞ്ച​രി​ക്കു​ന്ന ലൈ​ബ്ര​റി, ക​ലാ - കാ​യി​ക പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ, ശാ​സ്ത്ര - പ്ര​വൃ​ത്തി പ​രി​ച​യ ശി​ല്പ​ശാ​ല​ക​ൾ, ഇം​ഗ്ലീ​ഷ് ആ​ശ​യ വി​നി​മ​യ പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് വേ​ന​ൽ​ത്തു​മ്പി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ ത​യാ​റാ​ക്കു​ന്ന പ​തി​പ്പു​ക​ൾ, സ്വ​ത​ന്ത്ര ര​ച​ന​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി ക്ലാ​സ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ അ​വ​ധി​ക്കാ​ല വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്നു​ണ്ട്. അ​വ​ധി​ക്കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി പ്ര​ത്യേ​ക ര​ക്ഷാ​ക​ർ​ത്തൃ യോ​ഗ​ങ്ങ​ൾ ചേ​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​ന രൂ​പരേ​ഖ ത​യാ​റാ​ക്കി​യ​ത്.

കു​ട്ടി​ക​ളി​ൽ പ​ഠ​നതാ​ത്പ​ര്യം വ​ർ​ധി​പ്പി​ക്കു​ക, ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്ത​ൽ, സ്വ​യം പ്ര​ചോ​ദ​നം, വ്യ​ക്തി​ത്വ വി​ക​സ​നം, ല​ക്ഷ്യക്ര​മീ​ക​ര​ണ പി​ന്തു​ണ, ജീ​വി​ത നൈ​പു​ണ്യ വി​ക​സ​നം തു​ട​ങ്ങി​യ​വ​യ്ക്ക് പ്ര​ത്യേ​കം പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു ക്യാ​മ്പി​ൽ ഒ​രു​ക്കി​യ​ത്. പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ക​ളി​ക​ളി​ലൂ​ടെ​യും കു​ട്ടി​ക​ളി​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​വ എ​ത്തി​ക്കു​ന്ന​തി​നാ​ണ് ക്യാ​മ്പി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​ത്.

സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. സോ​ജി വ​ർ​ഗീ​സ് ജോ​ൺ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ബു പു​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.ജെ. അ​ല​ക്സാ​ണ്ട​ർ, ആ​ൻ​സി അ​ല​ക്സ്‌, അ​ലീ​ന അ​ല​ക്സ്‌, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നു ചാ​ക്കോ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​ർ​ജ്, എം. ​ജെ. ബി​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​മ്മാ​നു​വ​ൽ ഐ​പ്പ് വ​ർ​ഗീ​സ്, അ​പ​ർ​ണ രാ​ജേ​ഷ്, അ​ഞ്ജ​ന ബാ​ബു, ശി​വ​പ്രി​യ രാ​ധാ​കൃ​ഷ്ണ​ൻ, ക്രി​സ്റ്റീ​ന മാ​ത്യു, ഗാ​യ​ത്രി രാ​ജ്, അ​ൻ​വ​ർ എ​സ്. ഖാ​ൻ, ഐ​ശ്വ​ര്യ സു​നി​ൽ, ആ​ർ​സൂ സൂ​സ​ൻ, ഗൗ​രി എ​സ്. നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി