മാ​ര്‍​ത്തോ​മ്മ റി​ട്ട. ടീ​ച്ചേ​ഴ്‌​സ് സം​സ്ഥാ​ന സ​മ്മേ​ള​നം മേ​യ് എ​ട്ടി​ന് തി​രു​വ​ല്ല​യി​ല്‍
Monday, April 22, 2024 3:59 AM IST
തി​രു​വ​ല്ല: മാ​ര്‍​ത്തോ​മ്മ സ്‌​കൂ​ള്‍​സ് റി​ട്ട. ടീ​ച്ചേ​ഴ്‌​സ് ഫെ​ലോ​ഷി​പ്പി​ന്‍റെ 32-ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം മേ​യ് എ​ട്ടി​നു രാ​വി​ലെ പ​ത്തി​ന് തി​രു​വ​ല്ല എ​സ്‌​സി​എ​സ് സ്‌​കൂ​ള്‍ പ്രെ​യ​ര്‍ ഹാ​ളി​ല്‍ ന​ട​ക്കും. തോ​മ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് എ​പ്പി​സ്‌​കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് , ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​ക്കാ​രം എ​ന്നി​വ നേ​ടി​യ​വ​രെ​യും 75 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​രെ​യും ആ​ദ​രി​ക്കും. ലേ​ഖ​ന മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള കാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യും.

പൊ​തു​യോ​ഗ​ത്തി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും. മാ​ര്‍​ത്തോ​മ്മ എ​ല്‍​പി, യു​പി ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു വി​ര​മി​ച്ച അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ 30ന​കം പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി എ.​വി. ജോ​ര്‍​ജ് അ​റി​യി​ച്ചു. ഫോ​ണ്‍: 9446349901.