ജി​ല്ല​യി​ല്‍ ഇ​ന്നും നാ​ളെ​യും മ​ഞ്ഞ അ​ല​ര്‍​ട്ട്
Tuesday, October 15, 2019 10:49 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഇ​ന്നും നാ​ളെ​യും ജി​ല്ലാ ക​ള​ക്ട​ര്‍ മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ഇ​ടി​മി​ന്ന​ലി​നെ​തി​രേ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.
ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട് മു​ത​ല്‍ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

മ​ണി​യാ​ർ ഷ​ട്ട​റു​ക​ൾ തു​റ​ക്കും

പ​ത്ത​നം​തി​ട്ട: കാ​ല​വ​ര്‍​ഷം ക​ന​ത്ത​തി​നാ​ലും, മ​ണി​യാ​ര്‍ ബാ​രേ​ജി​ന് മു​ക​ള്‍ ഭാ​ഗ​ത്തു​ള്ള കാ​രി​ക്ക​യം, അ​ള്ളു​ങ്ക​ല്‍ മൂ​ഴി​യാ​ര്‍, ക​ക്കാ​ട് എ​ന്നീ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ലെ വൈ​ദ്യു​തോ​ത്പാ​ദ​നം കൂ​ട്ടി​യ​തി​നാ​ലും മ​ണി​യാ​ര്‍ റി​സ​ര്‍​വോ​യ​റി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ടു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ണി​യാ​ര്‍ ബാ​രേ​ജി​ലെ ജ​ല​നി​ര​പ്പ് 34.60 മീ​റ്റ​ര്‍ ആ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി മ​ണി​യാ​ര്‍ ബാ​രേ​ജി​ന്‍റെഷ​ട്ട​റു​ക​ള്‍ ഇ​ന്ന് വൈ​കു​ന്നേ​രം 5.30 ന് 50 ​സെ​ന്‍റി മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി അ​ധി​ക ജ​ലം ക​ക്കാ​ട്ടാ​റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്.
ഇ​തുമൂ​ലം ക​ക്കാ​ട്ടാ​റി​ല്‍ 100 സെ​ന്‍റി മീ​റ്റ​ര്‍ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത ഉ​ണ്ട്.
പ​മ്പ​യു​ടെ​യും ക​ക്കാ​ട്ടാ​റി​ന്‍റെ​യും തീ​ര​ത്തു​ള്ള​വ​ര്‍ പ്ര​ത്യേ​കി​ച്ച് മ​ണി​യാ​ര്‍, പെ​രു​നാ​ട് , വ​ട​ശേ​രി​ക്ക​ര, റാ​ന്നി, കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള നി​വാ​സി​ക​ളും, പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.