സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ സ​ജ്ജം: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി
Friday, October 18, 2019 10:41 PM IST
കോ​ന്നി :ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വ​ൻ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​സ​ജ്ജ​മാ​ണെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലെ 212 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ 22 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലും നാ​ല് പ്ര​ശ്ന സാ​ധ്യ​ത ബൂ​ത്തു​ക​ളു​മാ​ണു​ള്ള​ത്. ഈ ​ബൂ​ത്തു​ക​ളി​ൽ സാ​ധാ​ര​ണ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പു​റ​മേ ഒ​രു പോ​ലീ​സു​കാ​ര​നെ​കൂ​ടി അ​ധി​ക​മാ​യി നി​യോ​ഗി​ക്കും.
ഡി​വൈ​എ​സ്പി, സി​ഐ, എ​സ്ഐ ഉ​ൾ​പ്പെ​ടെ കോ​ന്നി​യി​ൽ മൊ​ത്തം 681 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വി​ന്യ​സി​ക്കു​ന്ന​ത്. 30 കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ളും 160 ആം​ഡ് പോ​ലീ​സും ഡ്യൂ​ട്ടി​ക്കു​ണ്ടാ​കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്ര​സേ​ന​യു​ടെ നാ​ലു പേ​ര​ട​ങ്ങു​ന്ന ര​ണ്ടു സം​ഘ​ങ്ങ​ളാ​ണ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക. കോ​ന്നി, ചി​റ്റാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ പു​തി​യ താ​ത്കാ​ലി​ക സ​ബ്ഡി​വി​ഷ​നു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ സ​ബ്ഡി​വി​ഷ​നു​ക​ളി​ലും സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലും നൂ​റു പേ​ര​ട​ങ്ങു​ന്ന സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ണ്ടാ​കും. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സി​നെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കും. ഇ​ന്നു​മു​ത​ൽ 24 വ​രെ കോ​ന്നി മ​ണ്ഡ​ലം പൂ​ർ​ണ​മാ​യും പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ ഫ​സ്റ്റ് ഗാ​ർ​ഡി​ൽ കേ​ന്ദ്ര​സേ​ന​യു​ടെ സി​ഐ​എ​സ്എ​ഫാ​ണ് സു​ര​ക്ഷ​യൊ​രു​ക്കു​ക. ര​ണ്ടാം ശ്രേ​ണി​യി​ൽ കേ​ര​ളാ ആം​ഡ് പോ​ലീ​സും മൂ​ന്നാം ശ്രേ​ണി​യി​ൽ ലോ​ക്ക​ൽ പോ​ലീ​സും സു​ര​ക്ഷ​യൊ​രു​ക്കും.