ആ​റ​ന്മു​ള, കോ​ഴ​ഞ്ചേ​രി സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റുക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ‌
Wednesday, December 4, 2019 11:41 PM IST
‌പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ല്‍ പ്ര​ള​യ​ത്തെ​ത്തു​ട​ര്‍​ന്ന് ന​ശി​ച്ചു​പോ​യ മാ​വേ​ലി സ്റ്റോ​റി​നു പ​ക​രം അ​നു​വ​ദി​ച്ച സ​പ്ലൈ​കോ മാ​വേ​ലി സൂ​പ്പ​ര്‍ സ്‌​റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10 ന് ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ നി​ര്‍​വ​ഹി​ക്കും.

വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ​പ്ലൈ​കോ ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കെ.​എ​ന്‍. സ​തീ​ഷ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എം.​എ​സ്. ബീ​ന, കു​ള​ന​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ അ​നി​ല്‍, ആ​റ​ന്മു​ള ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ​ഷാ പു​രു​ഷോ​ത്ത​മ​ന്‍, വാ​ര്‍​ഡ് മെം​ബ​ര്‍ സു​ജാ സു​രേ​ഷ്, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ആ​ദ്യ വി​ല്പ​ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി നി​ര്‍​വ​ഹി​ക്കും.

കോ​ഴ​ഞ്ചേ​രി: മാ​വേ​ലി സ്റ്റോ​റി​ന് പ​ക​രം ഉ​പ​ഭോ​ക്താ​വി​ന് സ്വ​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ത്തോ​ടു കൂ​ടി അ​നു​വ​ദി​ച്ച സ​പ്ലൈ​കോ മാ​വേ​ലി സൂ​പ്പ​ര്‍ സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ നി​ര്‍​വ​ഹി​ക്കും.

വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി ആ​ദ്യ വി​ല്പ​ന ന​ട​ത്തും. ‌