ഇ​ള​മ​ണ്ണൂ​ർ - പാ​ടം റോ​ഡു​പ​ണി മു​ട​ങ്ങി
Wednesday, February 19, 2020 11:13 PM IST
ക​ല​ത്തൂ​ർ: ഒ​ന്ന​ര​വ​ർ​ഷം മു​ന്പ് പ​ണി​തു​ട​ങ്ങി​യ ഇ​ള​മ​ണ്ണൂ​ർ - ക​ല​ഞ്ഞൂ​ർ - മാ​ങ്കോ​ട് - പാ​ടം റോ​ഡ് പ​ണി എ​ങ്ങു​മെ​ത്താ​ത്ത​ത് നാ​ട്ടു​കാ​രെ വ​ല​യ്ക്കു​ന്നു. പൊ​ളി​ച്ചി​ട്ട പാ​ല​വും വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന പാ​ത​യും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ​ക്ക്‌ കാ​ര​ണ​മാ​യി. വേ​ന​ൽ ക​ടു​ത്ത​തോ​ടെ പൊ​ടി​പാ​റു​ന്ന പാ​ത നാ​ട്ടു​കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ദു​രി​ത​മാ​കു​ന്നു.

ഏ​പ്രി​ൽ 14-ന് ​ക​രാ​ർ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന റോ​ഡി​ൽ ജോ​ലി കാ​ര്യ​ക്ഷ​മ​മാ​കാ​ത്ത​താ​ണ് പ്ര​ശ്നം. സം​സ്ഥാ​ന സ​ർ​ക്കാ​ർ കി​ഫ്ബി ഫ​ണ്ടി​ൽ​നി​ന്ന് 21.90 കോ​ടി മു​ട​ക്കി​യാ​ണ് പാ​ത പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. കെ​പി റോ​ഡി​ൽ ഇ​ള​മ​ണ്ണൂ​രി​ൽ നി​ന്നാ​രം​ഭി​ച്ച് പാ​ട​ത്ത് അ​വ​സാ​നി​ക്കു​ന്ന​താ​ണ് നി​ർ​മാ​ണം ന​ട​ക്കേ​ണ്ട ഭാ​ഗം. പ​ത്ത​നാ​പു​രം, ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. 12.47 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗ​ത്തും പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. പ​ണി ആ​ദ്യം ആ​രം​ഭി​ച്ച ഇ​ള​മ​ണ്ണൂ​ർ മു​ത​ൽ ക​ല​ഞ്ഞൂ​ർ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള റോ​ഡ് മൂ​ന്നു​മാ​സം മു​ന്പ് വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​തും വ​ലി​യ ഗ​താ​ഗ​ത​പ്ര​ശ്ന​ത്തി​ന്‌ കാ​ര​ണ​മാ​കു​ന്നു​ണ്ട്. വാ​ഴ​പ്പാ​റ, ചി​ത​ൽ​വെ​ട്ടി പാ​ല​ങ്ങ​ൾ പൊ​ളി​ച്ച​തി​ന്‍റെ പ​ണി​യും പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലാ​ണ്. ക​ല​ഞ്ഞൂ​ർ ജം​ഗ്ഷ​ൻ മു​ത​ൽ കീ​ച്ചേ​രി പാ​ലം​വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഒ​രാ​ഴ്ച മു​ന്പ് രാ​ത്രി​യി​ൽ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​തി​നു​ശേ​ഷം പ​ഴ​യ ടാ​റിം​ഗി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​യി​ല്ല. വ​ലി​യ മു​ത​ൽ​മു​ട​ക്കു​ള്ള പ​ദ്ധ​തി​യാ​യി​ട്ടും അ​തി​ന്‍റെ ഗൗ​ര​വം നി​ർ​മാ​ണ​ത്തി​ൽ കാ​ട്ടു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ആ​വ​ശ്യ​മാ​യ ജോ​ലി​ക്കാ​രി​ല്ല. ബ​ദ​ൽ യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കാ​തെ ചി​ത​ൽ​വെ​ട്ടി പാ​ല​വും വാ​ഴ​പ്പാ​റ പാ​ല​വും പൊ​ളി​ച്ച​ത് യാ​ത്രാ​ദു​രി​ത​ത്തി​ന് കാ​ര​ണ​മാ​യി.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം പ​ല​പ്പോ​ഴും ഉ​ണ്ടാ​കാ​റി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​ള​മ​ണ്ണൂ​ർ മു​ത​ൽ പാ​ടം​വ​രെ റോ​ഡി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലു​ള്ള മെ​റ്റ​ലിം​ഗ്, ടാ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 5460 മീ​റ്റ​ർ ഓ​ട പൈ​പ്പ് ക​ൾ​വ​ർ​ട്ട് ഉ​ൾ​പ്പെ​ടെ 24 പു​തി​യ ക​ലു​ങ്കു​ക​ൾ. ഇ​വി​യി​ൽ ചി​ല​തി​ന്‍റെ പ​ണി​ക​ൾ പേ​രി​നു​മാ​ത്രം ന​ട​ത്തി​യി​ട്ടു​ണ്ട് പ​ത്ത​നാ​പു​രം, ക​ല​ഞ്ഞൂ​ർ, കോ​ന്നി, പ​ത്ത​നം​തി​ട്ട പോ​കു​ന്ന​വ​ർ ഇ​പ്പോ​ൾ കി​ലോ​മീ​റ്റ​റു​ക​ൾ അ​ധി​കം സ​ഞ്ച​രി​ച്ചാ​ണ് സ്കൂ​ളു​ക​ളി​ൽ എ​ത്തു​ന്ന​ത്. 27 സ്കൂ​ൾ ബ​സു​ക​ളും 15 യാ​ത്രാ​ബ​സു​ക​ളും ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.