കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് നാ​ളെ മു​ത​ൽ ‌
Tuesday, February 25, 2020 11:05 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യു​ള്ള കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കും. ജി​ല്ല​യി​ലെ ക​ന്നു​കാ​ലി​ക​ൾ, എ​രു​മ​ക​ൾ എ​ന്നി​വ​യ്ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ.​ജി. അം​ബി​കാ​ദേ​വി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ആ​റു​മാ​സം ഇ​ട​വേ​ള​യി​ൽ ന​ട​ത്തു​ന്ന കു​ത്തി​വ​യ്പ് മാ​ത്ര​മാ​ണ് കു​ള​ന്പു​രോ​ഗ​ത്തി​നു​ള്ള പ്ര​തി​രോ​ധം.
മൃ​ഗ​സം​ര​ക്ഷ​ണ ജീ​വ​ന​ക്കാ​ർ നാ​ളെ മു​ത​ൽ മാ​ർ​ച്ച് 23വ​രെ എ​ല്ലാ ക​ർ​ഷ​ക​രു​ടെ​യും വീ​ടു​ക​ളി​ലെ​ത്തി അ​വ​രു​ടെ ക​ന്നു​കാ​ലി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി കു​ത്തി​വ​യ്പ് ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യം.
ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ, അ​റ്റ​ൻ​ഡ​ന്‍റ് എ​ന്നി​വ​ര​ട​ങ്ങു​ന്ന 76 സ്ക്വാ​ഡു​ക​ളെ ജി​ല്ല​യി​ൽ നി​യോ​ഗി​ച്ച​താ​യും മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.
ജി​ല്ല​യി​ൽ 61168 ക​ന്നു​കാ​ലി​ക​ൾ, 3260 എ​രു​മ​ക​ൾ എ​ന്നി​വ​യെ കു​ള​ന്പു​രോ​ഗ​ത്തി​നെ​തി​രെ കു​ത്തി​വ​യ്ക്കാ​നാ​ണ് ല​ക്ഷ്യം.
പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​ഓ​മ​ല്ലൂ​ർ എ​ജി​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി നി​ർ​വ​ഹി​ക്കും.
ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക നേ​താ​ക്ക​ൾ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.
പ​ദ്ധ​തി ജി​ല്ലാ​ത​ല കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​തോ​മ​സ് ഏ​ബ്ര​ഹാം, പി​ആ​ർ​ഒ ഡോ.​മാ​ത്യു എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌