കു​ട്ടി​ക​ള്‍​ക്ക് സൗ​ഹൃ​ദ ഇ​ട​ങ്ങ​ൾ തീ​ര്‍​ത്ത് ആ​റ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍ ‌
Wednesday, July 15, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ആ​റു പോ​ലീ​സ് സ്റ്റേ​ഷ​നു​ളി​ല്‍ ശി​ശു​സൗ​ഹൃ​ദ ഇ​ട​ങ്ങ​ള്‍ തു​റ​ന്നു.
അ​ടൂ​ര്‍, ഏ​നാ​ത്ത്, കൂ​ട​ല്‍, പ​ത്ത​നം​തി​ട്ട, ആ​റ​ന്മു​ള, റാ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ശി​ശു​സൗ​ഹൃ​ദ ഇ​ട​ങ്ങ​ള്‍ എ​സ്എ​ച്ച്ഒ​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ മൊ​ത്ത​ത്തി​ലും ഒ​രു​മി​ച്ചു​ള്ള പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഓ​രോ കു​ട്ടി​ക്കു ചു​റ്റും അ​ദൃ​ശ്യ​മാ​യ സു​ര​ക്ഷാ​മ​തി​ല്‍ തീ​ര്‍​ക്കു​ക എ​ന്ന​ത് ല​ക്ഷ്യ​മാ​ക്കി കേ​ര​ള പോ​ലീ​സ് ന​ട​പ്പാ​ക്കി​വ​രു​ന്ന ക്യാ​പ് (ചി​ല്‍​ഡ്ര​ന്‍ ആ​ൻ​ഡ് പോ​ലീ​സ്) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് പു​തി​യ സം​രം​ഭം.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍​പെ​ട്ടു​പോ​യ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍​ക്ക് കു​ട്ടി​ക​ളെ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നും സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കാ​ന്‍, യാ​ത്ര​ക്കി​ടെ കു​ട്ടി​യെ കൈ​വി​ട്ടു​പോ​യാ​ല്‍ ഉ​ട​ന്‍ സ​മീ​പി​ക്കാ​ന്‍, കു​ഞ്ഞു​ങ്ങ​ളെ മു​ല​യൂ​ട്ടാ​ന്‍ തു​ട​ങ്ങി പ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍​ക്ക് ആ​ശ്ര​യ കേ​ന്ദ്ര​മാ​യി മാ​റു​ന്ന​ത​ര​ത്തി​ലാ​ണ് ശി​ശു​സൗ​ഹൃ​ദ ഇ​ട​ങ്ങ​ള്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

മി​നി​ലൈ​ബ്ര​റി, കു​ട്ടി​ക​ളു​മാ​യി ഇ​ട​പ​ഴ​കാ​നു​ള്ള സ്ഥ​ലം, ശു​ചി​മു​റി, ഇ​രി​പ്പി​ട​ങ്ങ​ള്‍, ശു​ദ്ധ​ജ​ലം, മു​ല​യൂ​ട്ടാ​നു​ള്ള സൗ​ക​ര്യം, പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ സേ​വ​നം, ക​ളി​ക്കാ​നു​ള്ള സ്ഥ​ലം തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്നു.

പു​റ​ത്തെ​യും അ​ക​ത്തെ​യും ചു​വ​രു​ക​ള്‍ വി​വി​ധ​യി​നം ചി​ത്ര​ങ്ങ​ളാ​ല്‍ അ​ലം​കൃ​ത​വും ആ​ക​ര്‍​ഷ​വു​മാ​ക്കി​യി​രി​ക്കു​ന്നു.

അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ആ​ര്‍. ബി​നു, ഡി​സി​ആ​ര്‍​ബി ഡി​വൈ​എ​സ്പി എ. ​സ​ന്തോ​ഷ്‌​കു​മാ​ര്‍, സി ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. സു​ധാ​ക​ര​ന്‍​പി​ള്ള, നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ്കു​മാ​ര്‍,

പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി കെ. ​സ​ജീ​വ്, തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി. ​രാ​ജ​പ്പ​ന്‍ എ​ന്നി​വ​ര്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. ‌