പി.​സി. ജോ​ർ​ജ് സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കും ‌‌
Tuesday, August 11, 2020 10:03 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ൽ യു​വ​ക​ർ​ഷ​ക​ൻ മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ വ​ന​പാ​ല​ക​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​വും ദേ​ശ​സ​മി​തി​യും ന​ട​ത്തു​ന്ന ദുഃ​ഖാ​ച​ര​ണ പ​രി​പാ​ടി​യി​ൽ ഇ​ന്നു രാ​വി​ലെ 10.30 മു​ത​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ അ​റി​യി​ച്ചു.
ര​ണ്ടാ​ഴ്ച പി​ന്നി​ടു​ന്ന ഒ​രു സം​ഭ​വ​ത്തി​ലെ കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ച്ചു നി​ർ​ത്തു​ന്ന നി​ല​പാ​ടി​ നോ​ടു യോ​ജി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌

പു​റ​മ​റ്റം വാ​ർ‌​ഡു​ക​ൾ ഒ​ഴി​വാ​ക്കി ‌

‌പ​ത്ത​നം​തി​ട്ട: പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 2, 12, 13 എ​ന്നീ സ്ഥ​ല​ങ്ങ​ളെ ഇ​ന്നു മു​ത​ല്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​ യി. ‌‌