‌ക്ല​സ്റ്റ​റി​നു പു​റ​ത്തെ രോ​ഗ​വ്യാ​പ​നം രൂ​ക്ഷം‌
Sunday, September 20, 2020 10:50 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 106 പേ​രും നി​ല​വി​ലെ ക്ല​സ്റ്റ​റു​ക​ള്‍​ക്കു പു​റ​ത്ത് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രാ​ണ്. നേ​ര​ത്തെ രോ​ഗി​ക​ളാ​യ​വ​രു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്‍​പ്പെ​ട്ട ഇ​വ​ര്‍​കൂ​ടി പോ​സി​റ്റീ​വാ​യ​തോ​ടെ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു​വെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്. ഇ​തു കൂ​ടാ​തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 32 പേ​രി​ല്‍ ഉ​റ​വി​ട​വും വ്യ​ക്ത​മ​ല്ല.‌

ക്ല​സ്റ്റ​റു​ക​ളി​ല്‍ ഇ​ന്ന​ലെ നാ​മ​മാ​ത്ര​മാ​യ രോ​ഗ​വ്യാ​പ​ന​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ക​ട​യ്ക്കാ​ട്, കോ​ഴ​ഞ്ചേ​രി മാ​ര്‍​ക്ക​റ്റ്, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് ക്ല​സ്റ്റ​റു​ക​ളി​ലെ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം.‌

ഓ​മ​ല്ലൂ​ര്‍, കോ​യി​പ്രം, അ​ടൂ​ര്‍, മ​ല്ല​പ്പ​ള്ളി, എ​ഴു​മ​റ്റൂ​ര്‍, വ​ള്ളം​കു​ളം, ക​വി​യൂ​ര്‍, ആ​റ​ന്മു​ള, തി​രു​മൂ​ല​പു​രം, വ​ള്ളം​കു​ളം, അ​ട്ട​ച്ചാ​ക്ക​ല്‍, ഇ​ല​ന്തൂ​ര്‍, ചി​റ്റാ​ര്‍, ക​ട്ട​ച്ചി​റ, കോ​ട്ടാ​ങ്ങ​ല്‍, ഇ​ല​ന്തൂ​ര്‍, ആ​നി​ക്കാ​ട്, റാ​ന്നി, പ​ഴ​വ​ങ്ങാ​ടി, ത​ണ്ണി​ത്തോ​ട്, കു​റ്റൂ​ര്‍, ചെ​റു​കു​ള​ഞ്ഞി, തോ​ന്ന്യാ​മ​ല, കു​റ​വ​ന്‍​കു​ഴി, വെ​ട്ടി​പ്രം, കു​റ്റൂ​ര്‍, പ​ള്ളി​ക്ക​ല്‍. കു​മ്പ​ഴ, ചു​മ​ത്ര, മ​ല​യാ​ല​പ്പു​ഴ, വെ​ണ്ണി​ക്കു​ളം, പു​തു​ശേ​രി​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ണ്ട്.‌