ജി​ല്ല​യി​ൽ 2643 ബൂ​ത്തു​ക​ൾ
Wednesday, March 3, 2021 10:03 PM IST
ആ​ല​പ്പു​ഴ: നി​യ​മസ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു സ​ജ്ജ​മാ​യി ജി​ല്ല​യി​ലെ 2643 ബൂ​ത്തു​ക​ൾ. നി​ല​വി​ലു​ള്ള 1705 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്ക് പു​റ​മേ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​യി​രത്തി​ല​ധി​കം വോ​ട്ട​ർ​മാ​രു​ള്ള പോ​ളി​ംഗ് ബൂ​ത്തു​ക​ളി​ലാ​യി 938 അ​ധി​ക പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ കൂ​ടി ഇ​ത്ത​വ​ണ ഒ​രു​ക്കു​ന്നു​ണ്ട്.
ജി​ല്ല​യി​ൽ 28 ഇ​ട​ങ്ങ​ളി​ൽ അ​ധി​ക പോ​ളിം​ഗ് ബൂ​ത്തി​ന് കെ​ട്ടി​ട സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ അ​വി​ടെ പ്ര​ത്യേ​കം പോ​ളിം​ഗ് ബൂ​ത്തും സ​ജ്ജ​മാ​ക്കും. ഒ​രു ബൂ​ത്തി​ൽ നാ​ലു​ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പു​റ​മേ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ശ​രീ​ര താ​പ​നി​ല പ​രി​ശോ​ധി​ക്കു​വാ​നും ആ​ളു​ക​ളു​ടെ ക്ര​മീ​ക​ര​ണ​ത്തി​നാ​യി ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും ഉ​ണ്ടാ​യി​രി​ക്കും.
വോ​ട്ടെ​ടു​പ്പ് ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ക്കാ​നും വോ​ട്ട​ർ​ക്ക് പ​ര​മാ​വ​ധി പ്രാ​ധാ​ന്യം ന​ൽ​കാ​നും ല​ക്ഷ്യ​മി​ട്ട് ജി​ല്ല​യി​ൽ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ത്രീ ​സൗ​ഹൃ​ദ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ത​യാറാ​ക്കും. സ്ത്രീ ​സൗ​ഹൃ​ദ​ബൂ​ത്തു​ക​ൾ ആ​യ​തി​നാ​ൽ പോ​ലീ​സ് ഉ​ൾ​പ്പെടെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം വ​നി​ത​ക​ളാ​ണെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​വി​ടെ​യു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വോ​ട്ടു ചെ​യ്യാ​ൻ ബൂ​ത്തി​ലെ​ത്തി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ, വീ​ൽ​ചെ​യ​ർ, റാം​പ് എ​ന്നി​വ എ​ല്ലാ ബൂ​ത്തു​ക​ളി​ലും ത​യാ​റാ​ക്കും. അങ്കണവാ​ടി ജീ​വ​ന​ക്കാ​ർ, ഐ​സി​ഡി​സി പ്രോ​ഗ്രാം ഓ​ഫീ​സ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണു ചു​മ​ത​ല.
വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ൾ ജ​ന​സൗ​ഹൃ​ദ​മാ​ക്കു​ക, വോ​ട്ട​ർ​മാ​ർ​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി ന​ൽ​കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ഒ​രു​ക്കു​ന്ന​ത്. വോ​ട്ട​വ​കാ​ശം ആ​സ്വാ​ദ്യ​ക​ര​മാ​യി വി​നി​യോ​ഗി​ക്കു​വാ​ൻ അ​വ​സ​രം ഒ​രു​ക്കു​ക എ​ന്ന​താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​വി​ടെ വി​ക​ലാം​ഗ​ർ​ക്കും മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും സ​ഹാ​യി​ക​ൾ ഉ​ണ്ടാ​കും. ബൂ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു മു​ത​ൽ ഏ​തൊ​ക്കെ ഭാ​ഗ​ത്തേ​ക്കാ​ണ് പോ​കേ​ണ്ട​തെ​ന്ന ദി​ശാ​സൂ​ച​ക​ങ്ങ​ൾ, കു​ടി​വെ​ള്ള​ത്തി​നു പ്ര​ത്യേ​ക സം​വി​ധാ​നം, ടോ​യ്‌ലറ്റു​ക​ൾ, മെ​ഡി​ക്ക​ൽ സം​ഘം തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ ഉ​ണ്ടാ​കും.