വി​റ​ങ്ങ​ലി​ച്ച് തീ​രം
Friday, May 14, 2021 10:39 PM IST
തു​റ​വൂ​ർ: തി​ര​മാ​ല​യു​ടെ ക​ന​ത്ത ആ​ക്ര​മ​ണ​ത്തി​ൽ ഭ​യ​ന്ന് തീ​രം. തൈ​ക്ക​ൽ മു​ത​ൽ ചെ​ല്ലാ​നം വ​രെ വ​ൻ തി​ര​മാ​ല തീ​ര​ത്തെ ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ആ​രം​ഭി​ച്ച ക​ട​ലാ​ക്ര​മ​ണം രാ​ത്രി വൈ​കി​യും തു​ട​ർന്നു. ചെ​ല്ലാ​നം പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. തീ​ര​ദേ​ശ റോ​ഡി​നു പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​ള്ള മു​ഴു​വ​ൻ വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി.
ചെ​ല്ലാ​നം മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ൽ മാ​റ്റിത്താ​മ​സി​പ്പി​ക്കു​ന്ന​തി​നും ബു​ദ്ധി​മു​ട്ടുണ്ട്.പ​ള്ളി​ത്തോ​ട്, ചാ​പ്പ​ക്ക​ട​വ്, അ​ഴീ​ക്ക​ൽ, പാ​ട്ടം, അ​ന്ധ​കാ​ര​ന​ഴി, വെ​ട്ട​യ്ക്ക​ൽ, ഒ​റ്റ​മ​ശേ​രി, തൈ​ക്ക​ൽ പ്ര​ദേ​ശ​ത്തും ക​ട​ലാ​ക്ര​മ​ണ​ം രൂ​ക്ഷ​മാ​ണ്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​ഴീ​ക്ക​ൽ സെ​ന്‍റ് ഫ്രാ​ൻ​സിസ് ദേ​വ​ാല​യം വെ​ള്ള​ത്തി​ലാ​യി. ക​ഴി​ഞ്ഞ ക​ട​ലാ​ക്ര​മ​ണ സ​മ​യ​ത്ത് അ​ന്ധ​കാ​ര​ന​ഴി, പ​ള്ളി​ത്തോ​ട് പ്ര​ദേ​ശ​ത്ത് ക​ട​ൽ​ഭി​ത്തി​ക്ക് സ​മാ​ന്ത​ര​മാ​യി മ​ണ​ൽഭി​ത്തി നി​ർ​മി​ച്ചി​രു​ന്നു.
എ​ന്നാ​ൽ, ഇ​ന്ന​ലെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ഈ ​മ​ണ​ൽ ഭി​ത്തി​ ഏ​റെ​ക്കു​റെ ഇ​ല്ലാ​താ​യി. ക​ട​ൽ​ഭി​ത്തി​യോ​ടു ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​രു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ണ്.