40 കു​പ്പി മ​ദ്യ​വു​മാ​യി യു​വാ​വ് പിടിയിൽ
Tuesday, September 21, 2021 10:30 PM IST
ചേ​ര്‍​ത്ത​ല: വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 40 കു​പ്പി മ​ദ്യ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡി​ൽ സ​ര​ളം​ത​റ​വീ​ട്ടി​ൽ വി​നു(35)​വി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വി​നു​വി​ന്‍റെ വീ​ടി​നു സ​മീ​പ​മു​ള്ള കോ​ഴിഫാ​മി​ൽ പ്ലാ​സ്റ്റി​ക് ചാ​ക്കി​ലാ​യി​രു​ന്നു സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ര ലി​റ്റ​റി​ന്‍റെ 40 കു​പ്പി​ക​ളി​ലാ​യി 20 ലി​റ്റ​ർ മ​ദ്യം ക​ണ്ടെ​ടു​ത്തു. ഒ​രു കു​പ്പി​ക്ക് 500 രൂ​പ നി​ര​ക്കി​ലാ​ണ് ഇ​യാ​ള്‍ മദ്യം വി​റ്റി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. ചേ​ർ​ത്ത​ല റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​ജി​ഹാ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​സാ​ബു, ബെ​ന്നി വ​ർ​ഗീ​സ്, മാ​യാ​ജി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ന്‍റ​ണി, ദി​ലീ​ഷ്, ബി​യാ​സ്, സു​രേ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ശ്രീ​ക​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.