ഭീ​ഷ​ണി​യെ​ന്ന് പ​രാ​തി
Thursday, September 23, 2021 9:58 PM IST
അ​മ്പ​ല​പ്പു​ഴ: മ​യ​ക്കുമ​രു​ന്ന് സം​ഘ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​നു വി​വ​രം കൈ​മാ​റി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നുനേ​രെ ഭീ​ഷ​ണി. കാ​ക്കാ​ഴം തോ​പ്പി​ൽ അ​ബ്ദു​ൾ ഷു​ക്കൂ​റി​നുനേ​രെ​യാ​ണ് ഭീ​ഷ​ണി ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ക​മ്പി​വ​ള​പ്പ് പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് യു​വാ​ക്ക​ളു​ടെ മ​യ​ക്കുമ​രു​ന്ന് ഉ​പ​യോ​ഗം വ്യാ​പ​ക​മാ​യി​രു​ന്നു. ഈ ​വി​വ​രം അ​ബ്ദു​ൾ ഷു​ക്കൂ​ർ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞദി​വ​സം പോ​ലീ​സെ​ത്തി ഒ​രു യു​വാ​വി​നെ പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നുശേ​ഷ​മാ​ണ് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ ചി​ല​ർ അ​ബ്ദു​ൾ ഷു​ക്കൂ​റി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തെ​ക്കു​റി​ച്ച് കൈ​മാ​റു​ന്ന വി​വ​രം അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ ചി​ല പോ​ലീ​സു​കാ​ർ ഇ​ത്ത​രം സം​ഘ​ത്തി​നു ചോ​ർ​ത്തി ന​ൽ​കു​ന്ന​തും പ​തി​വാ​ണെ​ന്ന് ആ​ക്ഷേ​പ​വു​മു​ണ്ട്.

അ​ല​ങ്കാ​ര മ​ത്സ്യക്കു​ള​ത്തി​ൽ
ര​ണ്ടു വ​യ​സു​കാ​രി മു​ങ്ങി​മ​രി​ച്ചു

ചെ​ങ്ങ​ന്നൂ​ർ: വീ​ട്ടു​മു​റ്റ​ത്തെ അ​ല​ങ്കാ​ര മ​ത്സ്യ​ക്കു​ള​ത്തി​ൽ ര​ണ്ടു​വ​യ​സു​കാ​രി മ​രി​ച്ച നി​ല​യി​ൽ. നേ​പ്പാ​ൾ ഹ​ന്ത​കി ബ​ഗ് താം ​കേ​റി​കോ​ള ബാ​ഗ്രും റാം​ചേ വീ​ട്ടി​ൽ ബി​മ​ൽ​ക​ട​യു​ടെ മ​ക​ൾ ദു​ർ​ഗ​യ​ാണ് മ​രി​ച്ച​ത്. ചെ​ങ്ങ​ന്നൂ​ർ പേ​രി​ശേ​രി പു​ന്ന​ശേ​രി ന​ന്ദ​നം വീ​ട്ടി​ലെ ജോ​ലി​ക്കാ​രാ​യി​രു​ന്നു ബി​മ​ലും ഭാ​ര്യ​യും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 നും ​അ​ഞ്ചി​നും മ​ധ്യേ​യാ​ണ് അ​പ​ക​ടം. കു​ട്ടി ക​ളി​ക്കു​ന്ന​തി​നി​ടെ മീ​ൻ​കു​ള​ത്തി​ൽ അ​ബ​ദ്ധ​ത്തി​ൽ വീ​ണ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നുശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി.