ക​ർ​ഷ​ക​ന് ആ​നു​കൂ​ല്യം ന​ൽ​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും തു​ക ഈ​ടാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, October 18, 2021 10:18 PM IST
ആ​ല​പ്പു​ഴ: അ​ഴി​മ​തി​ക്കെ​തി​രെ ശ​ബ്ദി​ച്ച​തു​കൊ​ണ്ട് ക​ർ​ഷ​ക​നു ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​ഞ്ഞു​വ​ച്ച ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ക​ർ​ഷ​ക​നു​ണ്ടാ​യ ന​ഷ്ടം പ​ലി​ശ​സ​ഹി​തം ഈ​ടാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യം ഉ​ത്ത​ര​വു ല​ഭി​ച്ച ര​ണ്ടാ​ഴ്ച​യ്ക്ക​കം ക​ർ​ഷ​ക​ന് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഉ​ത്ത​ര​വു​ന​ൽ​കി. കൃ​ഷി​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യ ക​ർ​ഷ​ക​നെ കേ​സി​ൽ നി​ന്നും പി​ന്തി​രി​പ്പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ
അ​ക്കാ​ര്യം അ​ന്വേ​ഷി​ച്ചു നീ​തി നി​ർ​വ​ഹ​ണ​ത്തി​നു ത​ട​സം നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ സം​സ്ഥാ​ന വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റും സം​സ്ഥാ​ന വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റും ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. ആ​ല​പ്പു​ഴ പു​ഞ്ച സ്പെ​ഷ​ൽ ഓ​ഫീ​സ​ർ, കാ​ർ​ത്തി​ക​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​ർ​മാ​ർ, ക​രു​വാ​റ്റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ക​രു​വാ​റ്റ സ്വ​ദേ​ശി ടെ​ൻ​സിം​ഗ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​ന്പിം​ഗ് കോ​ണ്‍​ട്രാ​ക്ട് എ​ടു​ത്ത വ​ക​യി​ൽ പ​രാ​തി​ക്കാ​ര​നു സ​ർ​ക്കാ​ർ അ​ഞ്ച​ര​ല​ക്ഷം രു​പ സ​ബ്സി​ഡി ഇ​ന​ത്തി​ൽ ന​ൽ​കാ​നു​ണ്ട്. ഇ​തു ന​ൽ​കാ​ൻ 50,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് പ​രാ​തി. ഇ​തി​നെ​തി​രെ പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ചി​രു​ന്നു. പി​ന്നീ​ട് ത​നി​ക്ക​വ​കാ​ശ​പ്പെ​ട്ട തു​ക അ​നു​വ​ദി​ക്കാ​ത്ത​തി​നു പി​ന്നി​ൽ പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ക​മ്മീ​ഷ​ൻ ആ​രോ​പ​ണ​വി​ധേ​യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി. പ​രാ​തി​ക്കാ​ര​ൻ ന​ൽ​കി​യ അ​പേ​ക്ഷ​യി​ലെ സാ​ങ്കേ​തി​ക പ്ര​ശ്നം കാ​ര​ണ​മാ​ണ് തു​ക ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പ​രാ​തി​യി​ൽ ക​ഴ​ന്പു​ള്ള​താ​യി ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി.