അ​ഴി​മ​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം എ​ൽ​ഡി​എ​ഫി​നു ത​ന്നെ​യെ​ന്ന് യു​ഡി​എ​ഫ്
Wednesday, December 1, 2021 10:05 PM IST
കാ​യം​കു​ളം: ന​ഗ​ര​സ​ഭ എ​ട്ടു​കോ​ടി രൂ​പ വി​ന​യോ​ഗി​ച്ച് നി​ർ​മി​ച്ച സ​സ്യ​മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ൻ​അ​ഴി​മ​തി വി​ജി​ല​ൻ​സ് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ഴി​മ​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം എ​ൽ​ഡി​എ​ഫ് ഭ​ര​ണ​നേ​തൃ​ത്വം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ക​ട​മു​റി​ക​ൾ ലേ​ലം ചെ​യ്തു ന​ൽ​കി​യി​ട്ടി​ല്ല. ഇ​തു​മൂ​ലം ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ന​ഗ​ര​സ​ഭ​യ്ക്ക് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
കേ​വ​ലം മൂ​ന്നു​വ​ർ​ഷം മാ​ത്രം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം ചോ​ർ​ന്നോ​ലി​ക്കു​ക​യാ​ണ്. ഇ​തും വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി, വി​ജി​ല​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, ചീ​ഫ് ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​റു​ടെ പ​രി​ശോ​ധ​ന​കൂ​ടി ക​ഴി​യു​മ്പോ​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രും. ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്നി​ട്ടു​ള്ള അ​ഴി​മ​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് സ​ത്യം ജ​ന​ങ്ങ​ളോ​ടു തു​റ​ന്നു​പ​റ​യാ​ൻ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​നേ​തൃ​ത്വം ധൈ​ര്യം കാ​ണി​ക്ക​ണ​മെ​ന്ന് യു​ഡി​ഫ് പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ സി.​എ​സ്. ബാ​ഷ, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ .​പു​ഷ്പ​ദാ​സ്, എ.​പി. ഷാ​ജ​ഹാ​ൻ, പി.​സി. റോ​യി, ആ​ർ. സു​മി​ത്ര​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി.​കെ. അ​മ്പി​ളി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.