നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ കാ​ഴ്ച​വ​സ്തു​വാ​കു​ന്നു
Saturday, December 4, 2021 10:46 PM IST
അ​മ്പ​ല​പ്പു​ഴ: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ കാ​ഴ്ച വ​സ്തു. ദേ​ശീ​യ​പാ​ത​യി​ൽ കാ​ക്കാ​ഴം റെ​യി​ൽ​വെ മേ​ൽ​പ്പാ​ല​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളാ​ണ് കാ​ഴ്ച​വ​സ്തു​വാ​യി മാ​റി​യ​ത്. കേ​ര​ള സം​സ്ഥാ​ന റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി​യാ​ണ് 27 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഒ​ന്പ​തു​നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.

2019 മാ​ർ​ച്ച് നാ​ലി​ന് അ​ന്ന​ത്തെ മ​ന്ത്രി ജി. ​സു​ധാ​ക​ര​നാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചി​രു​ന്ന​ത്. നി​ര​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​യി​രു​ന്നു ഗ​താ​ഗ​ത ലം​ഘ​നം പി​ടി​കൂ​ടാ​ൻ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് ഇ​തു​സ്ഥാ​പി​ച്ച​ത്. ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം ഏ​താ​നും മാ​സം മാ​ത്ര​മാ​ണ് ഈ ​കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ച്ച​ത്. പി​ന്നീ​ട് സാ​ങ്കേ​തി​കത്തക​രാ​റു സം​ഭ​വി​ച്ച​തോ​ടെ ക്യാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു.

പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ ഗ​താ​ഗ​ത ലം​ഘ​നം പി​ടി​കൂ​ടാ​നോ പി​ഴ​യീ​ടാ​ക്കാ​നോ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല.

പോ​ലീ​സി​ന് ഏ​റെ സ​ഹാ​യ​ക​ര​മാ​യി​രു​ന്നു മേ​ൽ​പ്പാ​ല​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ. ഇ​തി​ലെ ദ്യ​ശ്യ​ങ്ങ​ൾ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ല​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഇ​തു സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ നോ​ക്കി ഗ​താ​ഗ​ത ലം​ഘ​നം ക​ണ്ടെ​ത്തി പി​ഴ​യീ​ടാ​ക്കാ​നു​ള്ള സ്ഥി​രം സം​വി​ധാ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക്ര​മീ​ക​രി​ച്ചി​രു​ന്നി​ല്ല. സ്റ്റേ​ഷ​നി​ൽ റി​സ​പ്ഷ​ൻ ജോ​ലി​ക്കു നി​യോ​ഗി​ച്ചി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് ഇ​തി​നാ​യി നി​യോ​ഗി​ച്ചി​രു​ന്ന​ത്.

സാ​ങ്കേ​തി​കത്തക​രാ​റി​ന്‍റെ പേ​രു​പ​റ​ഞ്ഞ് സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലെ 27 ല​ക്ഷം രൂ​പ​യാ​ണ് പാ​ഴാ​യ​ത്. കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി ക​ൺ​ട്രോ​ൾ റൂ​മി​നാ​യി കാ​ബി​നു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​പ്പോ​ൾ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്.