ലോ​ക​ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ൽ ച​ങ്ങാ​തി​ക്കൂ​ട്ടം
Sunday, December 5, 2021 10:52 PM IST
മാ​ന്നാ​ർ: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം ബി​ആ​ർ​സി ചെ​ങ്ങ​ന്നൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ങ്ങാ​തി​ക്കൂ​ട്ടം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കി​ട​പ്പി​ലാ​യ കു​ട്ടി​ക​ളു​ടെ വീ​ട്ടി​ൽ സ​ഹ​പ​ഠി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഒ​പ്പം ഒ​രുദി​നം ചെ​ല​വ​ഴി​ക്കു​ക, അ​വ​രു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക എ​ന്ന​താ​ണ് ച​ങ്ങാ​തി​ക്കൂ​ട്ടം പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ആ​ല ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ദേ​വി​ക അ​രു​ണി​ന്‍റെ വീ​ട്ടി​ൽ കൂ​ട്ടു​കാ​രും അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന ച​ങ്ങാ​തി​ക്കൂ​ട്ടം ഒ​ത്തു​കൂ​ടി പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. ആ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻപി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ദേ​വി​ക​യു​ടെ കു​ടും​ബ​ത്തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ഥ​ലം ക​ണ്ടെ​ത്തി 10 ല​ക്ഷം രൂ​പ​യു​ടെ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നു​ള്ള തീ​രു​മാ​നം മ​ന്ത്രി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.