സി.ടി. സോ​ജി​ക്ക് സ്വീ​ക​ര​ണം
Thursday, May 19, 2022 9:41 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത സി.ടി. സോ​ജി​ക്ക് ജി​ല്ലാ ഹോ​ക്കി അ​സോ​സി​യേ​ഷ​നും ധ്യാ​ൻ​ച​ന്ദ് ഹോ​ക്കി അ​ക്കാ​ദ​മി​യും ചേ​ർ​ന്ന് സ്വീ​ക​ര​ണം ന​ൽ​കു​ന്നു. റെ​യ്ബാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇന്നു വൈ​കു​ന്നേ​രം 3.30ന് ​ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സൗ​മ്യ രാ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി.​ജി. വി​ഷ്ണു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മാ​ന്നാ​റി​ൽ ജ​ല​ന​ട​ത്തം

മാ​ന്നാ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തെ​ളി​നീ​ർ ഒ​ഴു​കും ന​വ​കേ​ര​ളം സ​മ്പൂ​ർ​ണ ജ​ല ശു​ചി​ത്വ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന്നാ​റി​ൽ ജ​ല​ന​ട​ത്തം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ൽനി​ന്ന് ആ​രം​ഭി​ച്ച ജ​ല​ന​ട​ത്തം മു​ട്ടേ​ൽ ഇ​ട്ടി​നാ​ർ ക​ട​വി​ൽ സ​മാ​പി​ച്ചു. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ര​ത്ന​കു​മാ​രി ന​ട​ത്തം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി ​കെ പ്ര​സാ​ദ്, സു​നി​ൽ ശ്ര​ദ്ധേ​യം, സ​ലിം പ​ടി​പ്പു​ര​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.