ബസിന്‍റെ കാര്യം എന്തായി?
Friday, May 20, 2022 11:15 PM IST
കോ​​​ട്ട​​​യം: സ്കൂ​​ൾ തു​​റ​​ന്നു കു​​ട്ടി​​ക​​ൾ വ​​ഴി​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങു​​ന്പോ​​ൾ പോ​​കാ​​ൻ ബ​​സ് കാ​​ണു​​മോ? യാ​​തൊ​​രു ഉ​​റ​​പ്പു​​മി​​ല്ല എ​​ന്ന സ്ഥി​​തി​​യി​​ലാ​​ണ് കാ​​ര്യ​​ങ്ങ​​ൾ. ക​​ഴി​​ഞ്ഞ കോ​​വി​​ഡ് കാ​​ല​​ത്തി​​നു ശേ​​ഷം സ്കൂ​​ൾ തു​​റ​​ന്ന​​പ്പോ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ നേ​​രി​​ട്ട ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ശ്ന​​മാ​​യി​​രു​​ന്നു യാ​​ത്രാ​​സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ അ​​ഭാ​​വം. കോ​​വി​​ഡ് കാ​​ല​​ത്ത് ന​​ഷ്ട​​ത്തി​​ലാ​​യ പ​​ല ബ​​സു​​ക​​ളും സ​​ർ​​വീ​​സ് നി​​ർ​​ത്തി. ചി​​ല സ്വ​​കാ​​ര്യ ബ​​സു​​ക​​ളാ​​ണെ​​ങ്കി​​ൽ ഇ​​പ്പോ​​ൾ സ്വ​​ന്തം സൗ​​ക​​ര്യം അ​​നു​​സ​​രി​​ച്ചാ​​ണ് സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത്.
പ​​ണ്ടൊ​​ക്കെ വ​​ല്ല​​പ്പോ​​ഴും സം​​ഭ​​വി​​ച്ചി​​രു​​ന്ന ട്രി​​പ്പ് മു​​ട​​ക്ക​​ൽ ഇ​​പ്പോ​​ൾ പ​​തി​​വ് പ​​രി​​പാ​​ടി​​യാ​​ണെ​​ന്നു നാ​​ട്ടു​​കാ​​ർ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു. ജി ​ഫോം ന​ൽ​കി നി​കു​തി​യി​ൽ ഇ​ള​വു തേ​ടി ഷെ​ഡി​ൽ ക​യ​റ്റി ഇ​ട്ട ബ​സു​ക​ൾ ഏ​റെ​യാ​ണ്. ഇ​പ്പോ​ഴും ഇ​ത്ത​ര​ത്തി​ൽ നി​കു​തി ഇ​ള​വു വാ​ങ്ങി പ​ല​തും ഷെ​ഡി​ൽ​ത്ത​ന്നെ​യാ​ണ്. ഇ​നി ഇ​വ പു​റ​ത്തി​റ​ക്ക​ണ​മെ​ങ്കി​ൽ വ​ൻ തു​ക ചെ​ല​വ​ഴി​ക്ക​ണം.
എ​​ന്തു ചെ​​യ്യും?
ക​​ഴി​​ഞ്ഞ സ്കൂ​​ൾ സീ​​സ​​ണി​​ൽ സ്കൂ​​ളു​​ക​​ൾ മു​​ഴു​​വ​​നാ​​യി പ്ര​​വ​​ർ​​ത്തി​​ക്കാ​​തി​​രു​​ന്നി​​ട്ടു​​പോ​​ലും വി​​ദ്യാ​​ർ​​ഥി​​ക​​ൾ യാ​​ത്രാ സൗ​​ക​​ര്യ​​മി​​ല്ലാ​​തെ വ​​ല​​ഞ്ഞു. കോ​​വി​​ഡി​​ന്‍റെ ഭീ​​ഷ​​ണി​​യൊ​​ക്കെ അ​​യ​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ്കൂ​​ൾ- കോ​​ള​​ജ് രം​​ഗം പൂ​​ർ​​ണ​​മാ​​യും സ​​ജീ​​വ​​മാ​​കാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ്. ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു കു​​ട്ടി​​ക​​ൾ വ​​ലി​​യൊ​​രു വി​​ഭാ​​ഗം ഇ​​പ്പോ​​ഴും പൊ​​തു​​ഗ​​താ​​ഗ​​ത സം​​വി​​ധാ​​ന​​ത്തെ ആ​​ശ്ര​​യി​​ക്കു​​ന്ന​​വ​​രാ​​ണ്. ഇ​​വ​​ർ​​ക്കു ആ​​ശ​​ങ്ക​​ക​​ളി​​ല്ലാ​​തെ സ​​ഞ്ച​​രി​​ക്കാ​​ൻ ബ​​സ് സ​​ർ​​വീ​​സ് ഉ​​റ​​പ്പാ​​ക്കു​​ക​​യെ​​ന്ന​​തി​​ലേ​​ക്ക് ഇ​​നി​​യും അ​​ധി​​കാ​​രി​​ക​​ളു​​ടെ ശ്ര​​ദ്ധ എ​​ത്തി​​യി​​ട്ടി​​ല്ല എ​​ന്ന​​താ​​ണ് യാ​​ഥാ​​ർ​​ഥ്യം.
കെ​എ​സ്ആ​ർ​ടി​സി​യും വ​ലി​ഞ്ഞു
കോ​വി​ഡി​നു ശേ​ഷം സ​ർ​വീ​സു​ക​ളി​ലു​ണ്ടാ​യ പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി​യും ഗ്രാ​മീ​ണ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന മേ​ഖ​ല​ക​ളി​ലും യാ​ത്രാ​ക്ലേ​ശ​മാ​ണ്. ക​ൺ​സ​ഷ​ൻ കാ​ർ​ഡു​ക​ൾ പ​ല റൂ​ട്ടു​ക​ളി​ലും പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. ചെ​യി​ൻ സ​ർ​വീ​സു​ക​ളി​ല​ട​ക്കം ബ​സു​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​യ്ക്കു​ക​യോ ട്രി​പ്പു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തു. ഒ​റ്റ​പ്പെ​ട്ട ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലേ​ക്കും മ​റ്റു​മു​ണ്ടാ​യി​രു​ന്ന ഷെ​ഡ്യൂ​ളു​ക​ളും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
ഒാടി മടുത്തു
സു​​ഗ​​മ​​മാ​​യ യാ​​ത്രാ സൗ​​ക​​ര്യം ഉ​​റ​​പ്പു വ​​രു​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ തെ​​രു​​വി​​ൽ കൂ​​ടി ബ​​സു​​ക​​ളു​​ടെ പി​​ന്നാ​​ലെ ഭാ​​ര​​മേ​​റി​​യ ബാ​​ഗും ചു​​മ​​ന്നു​​കൊ​​ണ്ട് ഒാ​​ടു​​ന്ന കു​​ട്ടി​​ക​​ളു​​ടെ ദ​​യ​​നീ​​യ ചി​​ത്രം ഇ​​നി​​യു​​മേ​​റെ കാ​​ണേ​​ണ്ടി വ​​രും. സ്കൂ​​ൾ വി​​ട്ടാ​​ൽ സ​​മ​​യ​​ത്തി​​നു വീ​​ട്ടി​​ലെ​​ത്താ​​ൻ ക​​ഴി​​യാ​​തെ കു​​ട്ടി​​ക​​ളും വി​​ഷ​​മി​​ക്കും. അ​​വ​​രെ കാ​​ത്ത് വീ​​ട്ടി​​ലി​​രി​​ക്കു​​ന്ന മാ​​താ​​പി​​താ​​ക്ക​​ൾ അ​​തി​​ലേ​​റെ വി​​ഷ​​മി​​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ കൈ ​കാ​ണി​ച്ചാ​ൽ ബ​സ് നി​ർ​ത്താ​തി​രി​ക്കു​ക, സ്കൂ​ളു​ക​ളു​ടെ മു​ന്പി​ലെ സ്റ്റോ​പ്പു​ക​ളി​ൽ നി​ർ​ത്താ​തി​രി​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സീ​റ്റ് ന​ൽ​കാ​തി​രി​ക്കു​ക, ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ബ​സി​ൽ ക‍യ​റ്റാ​തി​രി​ക്കു​ക തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ തു​ട​രു​ന്നു​ണ്ട്.
അ​​ധി​​കൃ​​ത​​ർ ചെ​​യ്യേ​​ണ്ട​​ത്
=സ്കൂ​​ളു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കു​​ള്ള ബ​​സു​​ക​​ൾ യ​​ഥാ​​സ​​മ​​യം സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്നു​​ണ്ടെ​​ന്ന് ഉ​​റ​​പ്പാ​​ക്ക​​ണം.
=പ്ര​​ത്യേ​​കി​​ച്ചു സ്കൂ​​ളി​​ലേ​​ക്കു വ​​രി​​ക​​യും പോ​​വു​​ക​​യും ചെ​​യ്യേ​​ണ്ട സ​​മ​​യ​​ങ്ങ​​ളി​​ൽ നി​​ർ​​ബ​​ന്ധ​​മാ​​യും സ​​ർ​​വീ​​സ് ന​​ട​​ത്തി​​യി​​രി​​ക്ക​​ണം.
=ഈ ​​സ​​മ​​യ​​ങ്ങ​​ളി​​ലെ ബ​​സ് മു​​ട​​ങ്ങേ​​ണ്ടി വ​​ന്നാ​​ൽ ആ ​​റൂ​​ട്ടു​​ക​​ളി​​ലേ​​ക്കു പ​​ക​​രം സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്ത​​ണം. അ​​തി​​നു കെ​​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ സ​​ഹാ​​യം തേ​​ട​​ണം.
=ബ​​സു​​ക​​ൾ സ്റ്റോ​​പ്പു​​ക​​ളി​​ൽ നി​​ർ​​ത്താ​​തെ കു​​ട്ടി​​ക​​ളെ ഇ​​ട്ടോ​​ടി​​ക്കു​​ന്ന അ​​വ​​സ്ഥ ഒ​​ഴി​​വാ​​ക്കാ​​ൻ പോ​​ലീ​​സ് ഇ​​ട​​പെ​​ട​​ണം.
=ബ​​സ് പു​​റ​​പ്പെ​​ടാ​​ൻ നേ​​ര​​ത്തു മാ​​ത്രം കു​​ട്ടി​​ക​​ളെ ക​​യ​​റ്റു​​ന്ന രീ​​തി അ​​വ​​സാ​​നി​​പ്പി​​ക്ക​​ണം.

ബ​സ് ഉ​ട​മ​ക​ൾ​ക്കും പ​റ​യാ​നു​ണ്ട്...
പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പ്ര​തി​ദി​ന ചെ​ല​വ് കൂ​ടി​യെ​ന്ന് ഉ​ട​മ​ക​ൾ. ഡീ​സ​ലി​നു​ണ്ടാ​യ വി​ല വ​ർ​ധ​ന ത​ന്നെ പ്ര​ധാ​ന കാ​ര​ണം. 48 സീ​റ്റു​ക​ളു​ള്ള സ്വ​കാ​ര്യ ബ​സ് മൂ​ന്നു മാ​സ​ത്തേ​ക്ക് 30,000 രൂ​പ നി​കു​തി അ​ട​യ്ക്ക​ണം. 65,000 മു​ത​ൽ 80,000 രൂ​പ​വ​രെ ഇ​ൻ​ഷ്വ​റ​ൻ​സി​നു വേ​ണ്ടി​വ​രും. തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ർ​ധി​ച്ചു. ബ​സ് നി​ര​ക്കി​ലു​ണ്ടാ​യ വ​ർ​ധ​ന മൂ​ലം പ്ര​തി​ദി​ന വ​രു​മാ​ന​ത്തി​ൽ 1,000 രൂ​പ​യി​ൽ അ​ധി​കം ല​ഭി​ച്ചി​ട്ടി​ല്ല. കോ​വി​ഡി​ന്‍റെ ആ​ദ്യ​കാ​ല‍​യ​ള​വി​ൽ സ്വ​കാ​ര്യ ബ​സ് നി​കു​തി​ക​ളി​ൽ ഇ​ള​വു​ക​ൾ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നു. ര​ണ്ടാം ത​രം​ഗ​ത്തി​നു​ശേ​ഷം കാ​ത്തി​രു​ന്ന​വ​ർ​ക്ക് നി​രാ​ശ​യാ​യി​രു​ന്നു. നി​കു​തി മു​ട​ങ്ങി​യ​തി​ന്‍റെ പേ​രി​ൽ 50 ശ​ത​മാ​നം പി​ഴ വ​രെ പ​ല​രും അ​ട​യ്ക്കേ​ണ്ടി​വ​ന്നു.
വാ​യ്പ​യും ഗു​ണം ചെ​യ്തി​ല്ല
കേ​ര​ള ബാ​ങ്ക് മു​ഖേ​ന സ​ർ​ക്കാ​ർ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ​ക്കു പ്ര​ഖ്യാ​പി​ച്ച വാ​യ്പ​യും അ​ധി​കം പേ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല. ഓ​രോ ബ​സു​ട​മ​യ്ക്കും ര​ണ്ടു ല​ക്ഷം രൂ​പ വീ​തം വാ​യ്പ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ഒ​ന്പ​തു ശ​ത​മാ​നം പ​ലി​ശ​യു​ള്ള വാ​യ്പ​യാ​ണി​ത്. കൃ​ത്യ​മാ​യ തി​രി​ച്ച​ട​വി​ൽ പ​ലി​ശ ഇ​ന​ത്തി​ൽ 50 ശ​ത​മാ​നം ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ല​ർ​ക്കും വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ട്രി​പ്പു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചും ഞാ​യ​റാ​ഴ്ച സ​ർ​വീ​സു​ക​ള​ട​ക്കം ലാ​ഭ​ക​ര​മ​ല്ലാ​ത്ത​വ നി​ർ​ത്തി​വ​ച്ചു​മാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്. പെ​ർ​മി​റ്റി​ന് അ​നു​സൃ​ത​മാ​യി​ട്ട​ല്ല പ​ലേ​ട​ത്തും ഇ​പ്പോ​ഴ​ത്തെ സ​ർ​വീ​സു​ക​ൾ.
ബോ​ധ​വ​ത്ക​ര​ണം
ബ​സ് ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലു​ണ്ടാ​കു​ന്ന വി​ഷ​യ​ങ്ങ​ൾ പ​ല​പ്പോ​ഴും ഈ ​മേ​ഖ​ല​യി​ലെ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ക​യാ​ണ്. ജീ​വ​ന​ക്കാ​ർ​ക്കു ബോ​ധ​വ​ത്ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ഇ​തി​നാ​യി ആ​ർ​ടി​ഒ ത​ല​ത്തി​ൽ ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി​യം​ഗം ലാ​ലു പ​ഴൂ​ർ പ​റ​ഞ്ഞു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കു ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്.