എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​മോ​ദ​ന​വു​മാ​യി ഫോ​ക്ക​സ്, അ​സ്ട്രാ
Saturday, June 25, 2022 11:19 PM IST
അ​മ്പ​ല​പ്പു​ഴ: ഫോ​ക്ക​സ് അ​മ്പ​ല​പ്പു​ഴ​യും അ​സ്ട്രാ എ​ൻ​ട്ര​ൻ​സ് അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി സ്കൂ​ളു​ക​ളെയും വി​ദ്യാ​ർ​ഥി​ക​ളെയും അനുമോദിക്കുന്നു. അ​മ്പ​ല​പ്പു​ഴ ഗ​വ: മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി, അ​മ്പ​ല​പ്പു​ഴ കെ.​കെ.​കു​ഞ്ചു​പി​ള്ള മെ​മ്മോ​റി​യ​ൽ, ക​രു​മാ​ടി കെ.​കെ.​കു​മാ​ര പി​ള്ള സ്മാ​ര​കം, കാ​ക്കാ​ഴം ഗ​വ: ഹ​യ​ർ സെ​ക്ക​ൻഡ​റി, പു​റ​ക്കാ​ട് എ​സ്എ​ൻ​എം​എ​ച്ച്എ​സ് എ​ന്നീ സ്കൂ​ളു​ക​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ ഇരുനൂറില​ധി​കം വി​ദ്യാ​ർ​ഥി​ക​ളെയാണ് അനുമോദിക്കുന്ന​തെ​ന്ന് ഫോ​ക്ക​സ് ചെ​യ​ർ​മാ​ൻ സി.​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി മു​ൻ എ​ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഇ​ദ്ദേ​ഹം ന​യി​ക്കും. സി.​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എ.​വി.​പ്രി​യ ടീ​ച്ച​ർ, ഹാ​ഷ്മി താ​ജ് ഇ​ബ്രാ​ഹിം എ​ന്നി​വ​ർ മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. കെ.​ക​വി​ത, പി.​അ​ഞ്ജു, ആ​ർ.​ജ​യ​രാ​ജ്, ഉ​ദ​യ​കു​മാ​ർ, ഫാ​ൻ​സി.​വി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.